x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​ക്ഷോ​ഭ​ത്തിൽ കൈത്താങ്ങായി അഗ്നിരക്ഷാ സേന


Published: August 9, 2026 05:56 AM IST | Updated: August 9, 2026 05:56 AM IST

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ​ത്തെ​ത്തു​ട​ര്‍​ന്ന് വെ​ള്ളം ക​യ​റി​യ മേ​ഖ​ല​ക​ളി​ല്‍ കു​ടു​ങ്ങി​യ 2226 പേ​ര്‍​ക്ക് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​ന്‍ അ​ഗ്‌​നി​ര​ക്ഷാ സേ​ന കൈ​ത്താ​ങ്ങേ​കി.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്നു​ള്ള സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​നും ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ഗ​ത്തി​ല്‍ ആ​ശ്വാ​സ​മെ​ത്തി​ക്കാ​നും സ​ഹാ​യി​ച്ചു.
ജി​ല്ല​യി​ലെ എ​ട്ട് ഫ​യ​ര്‍‌​സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ ഇ​ന്ന​ലെ ഉ​ച്ച​വ​രെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു 282 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ല്ലാ​യി​ട​ത്തും ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ന്‍ ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ റെ​നി ലൂ​ക്കോ​സ് പ​റ​ഞ്ഞു. ജി​ല്ല​യ​ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​രു​ള്‍​പ്പെ​ടെ അ​ഞ്ഞൂ​റോ​ളം സേ​നാം​ഗ​ങ്ങ​ളാ​ണ് ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യ​ത്.

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ര​ക്ഷ​പ്പെ​ടു​ത്ത​ലും സം​ര​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ദൗ​ത്യ​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ സേ​ന​യ്ക്കു ക​ഴി​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ റ​വ​ന്യു, പോ​ലീ​സ് സം​വി​ധാ​ന​ങ്ങ​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചു.

പൂ​ഞ്ഞാ​ര്‍ പ​യ്യാ​നി​ത്തോ​ട്ട​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും അ​യ​ര്‍​ക്കു​ന്ന​ത്തി​നു​സ​മീ​പം ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം സ്‌​കൂ​ബ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും അ​ഗ്‌​നി​ര​ക്ഷാ സേ​ന ക​ണ്ടെ​ത്തി.

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട ഒ​ട്ടേ​റെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.വീ​ടു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന കി​ട​പ്പു​രോ​ഗി​ക​ളെ ഡി​ങ്കി ബോ​ട്ടു​ക​ളി​ല്‍ ക​ര​യ്‌​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ളി​ലും ക്യാ​മ്പു​ക​ളി​ലു​മു​ള്ള കി​ട​പ്പു​രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും പ​രി​ച​രി​ക്കു​ന്ന​തി​നു​മാ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ അ​ഗ്‌​നി ര​ക്ഷാ സേ​ന ഡി​ങ്കി ബോ​ട്ടു​ക​ളി​ല്‍ എ​ത്തി​ച്ചു.
അ​യ്മ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​രു​ന്നു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി മാ​റ്റു​വാ​ന്‍ സേ​ന​യ്ക്കു ക​ഴി​ഞ്ഞു.

വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നും അ​ഗ്നി​ര​ക്ഷാ​സേ​ന മു​ന്നി​ല്‍ നി​ന്നു പ്ര​വ​ര്‍​ത്തി​ച്ചു. എ​ല്‍​പി​ജി സി​ലി​ണ്ട​റു​ക​ളും കു​ടി​വെ​ള്ള​വും ഡി​ങ്കി ബോ​ട്ടു​ക​ളി​ല്‍ എ​ത്തി​ച്ചു​ന​ല്‍​കി.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ഡി​ങ്കി ബോ​ട്ടു​ക​ള്‍ ന​ശി​ച്ച​തും ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ കേ​ടാ​യ​തു​മ​ട​ക്കം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​വും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യ്ക്കു​ണ്ടാ​യി.

Tags : nattu vishesham Fire and Rescue Services extend

Recent News

Corehub Up