x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: November 6, 2026 02:36 AM IST | Updated: November 6, 2026 02:36 AM IST

പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ തീ ​അ​ണ​യ്ക്കു​ന്ന അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ.

ത​ളി​പ്പ​റ​മ്പ്: ബാ​വു​പ്പ​റ​മ്പ് മ​ഞ്ചാ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ തീ​പി​ടി​ത്തം. ഹീ​റോ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ ഡ​സ്റ്റ് ക​ള​ക്ടിം​ഗ് ചേം​ബ​റി​ന​ക​ത്താ​ണ് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​ൻ ത​ന്നെ​ജീ​വ​ന​ക്കാ​ർ പ്രാ​ഥ​മി​ക അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ഹ​രി​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ ഡ​സ്റ്റ് ചേ​ംബറി​നു മു​ക​ളി​ൽ ക​യ​റി ഹോ​സ് റീ​ൽ ഹോ​സ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്തു തീ ​അ​ണ​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ചേം​ബ​റി​ന​ക​ത്തെ ഫി​ൽ​റ്റ​റു​ക​ൾ ക​ത്തിന​ശി​ച്ചു. ചേം​ബ​റി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. തീ​യ​ണ​ച്ച അ​ഗ്നി​ര​ക്ഷാ സം​ഘ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ടി.​ആ​ർ. അ​ജേ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ പി.​വി.​ഗി​രീ​ഷ്, കെ.​വി. അ​നൂ​പ്, എം.​കെ.​അ​ക്ഷ​യ്, പി.​വി.​പ്ര​ണ​വ്, ഹോം​ഗാ​ർ​ഡ്മാ​രാ​യ എ.​അ​നൂ​പ്, പി.​സു​കേ​ഷ്.​എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up