പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ കരാര്‍ ജീവനക്കാര്‍ക്ക് താമസിക്കുവാന്‍ നിര്‍മിച്ച താത്കാലിക ഷെല്‍ട്ടറിന് തീപിടിച്ചപ്പോള്‍.
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട കരാര്‍ ജീവനക്കാര്‍ക്ക് താമസിക്കുവാന്‍ നിര്‍മിച്ച താത്കാലിക ഷെല്‍ട്ടറിന് തീ പിടിച്ചു. റെയില്‍വേയുടെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം നിര്‍മിച്ചിരുന്ന താത്ക്കാലിക ഷെഡാണ് കത്തിനശിച്ചത്.
ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഷെഡില്‍ താമസക്കാരില്ലാതിരുന്നതിനാല്‍ പൂട്ടിയിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നത്തെത്തിയ സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍. മുരളിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഫാന്‍, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചതോടൊപ്പം ഷെഡിനും നാശമുണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം.
Tags : Payyanur nattuvishesham local news