x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്യാ​കു​മാ​രി ക​ട​ലി​ലെ മ​ത്സ്യ​ബ​ന്ധ​നം: തർക്കം പരിഹരിച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 6, 2026 12:23 AM IST | Updated: November 6, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ല്‍ ക​ന്യാ​കു​മാ​രി​ ഉ​ള്‍​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് നീ​ണ്ട​ക​ര, കു​ള​ച്ച​ല്‍ മേ​ഖ​ല​ക​ളി​ലെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ നി​ല​നി​ന്ന ത​ര്‍​ക്കം പ​രി​ഹ​രി​ച്ചു. ച​ര്‍​ച്ച ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ക്കാ​ര്യം അ​റി​യാ​തെ ക​ന്യാ​കു​മാ​രി ഉ​ള്‍​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ട് കു​ള​ച്ച​ലി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​കൂ​ടി ക​ര​യ്‌​ക്കെ​ത്തി​ച്ച് ഫി​ഷ​റീ​സ് വ​കു​പ്പി​ന് കൈ​മാ​റി. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബോ​ട്ടു വി​ട്ടു ന​ല്‍​കു​മെ​ന്ന് ഫി​ഷ​റീ​സ് വ​ക്താ​ക്ക​ള്‍ ബോ​ട്ട് ഉ​ട​മ സം​ഘ​ത്തെ അ​റി​യി​ച്ചു.

ക​ന്യാ​കു​മാ​രി​യു​ടെ ഉ​ള്‍​ക്ക​ട​ലി​ല്‍ കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ ചെ​മ്മീ​ന്‍ പി​ടി​ക്കാ​ന്‍ എ​ത്തു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നീ​ണ്ട​ക​ര​യി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ ബോ​ട്ടു​ക​ളെ ആ​ക്ര​മി​ക്കു​ക​യും തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​ര്‍​ല​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വയും അ​പ​ഹ​രി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് നീ​ണ്ട​ക​ര​യി​ലേ​യും കു​ള​ച്ച​ലി​ലേ​യും മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ ക​ന്യാ​കു​മാ​രി ഉ​ള്‍​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

ചെ​മ്മീ​ന്‍ പി​ടി​ക്കാ​നാ​യി ക​ന്യാ​കു​മാ​രി ഉ​ള്‍​ക്ക​ട​ലി​ല്‍ നീ​ണ്ട​ക​ര​യി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ രാ​ത്രി​യി​ല്‍ പോ​കു​മാ​യി​രു​ന്നു. 36 ഓ​ളം ബോ​ട്ടു​ക​ളാ​ണ് രാ​ത്രി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി​രു​ന്ന​ത്. ഒ​ത്തു​തീ​ര്‍​പ്പ് പ്ര​കാ​രം നീ​ണ്ട​ക​ര​യി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ രാ​ത്രി​യി​ല്‍ ചെ​മ്മീ​ന്‍ പി​ടി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ക​ന്യാ​കു​മാ​രി ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഈ ​നി​ര്‍​ദേ​ശ​ത്തെ ഇ​രു​കൂ​ട്ട​രും അം​ഗീ​ക​രി​ച്ചു.

ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ക​ട​ലി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്ക​രു​തെ​ന്ന ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം നീ​ണ്ട​ക​ര​യി​ലേ​യും കു​ള​ച്ച​ലി​ലേ​യും മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍​ത​ല ച​ര്‍​ച്ച​ക്കു പി​ന്നാ​ലെ കേ​ര​ള, ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ച​ര്‍​ച്ച ന​ട​ക്കും. ഈ ​ച​ര്‍​ച്ച​യി​ല്‍ ക​ന്യാ​കു​മാ​രി​യു​ടെ ഉ​ള്‍​ക്ക​ട​ലി​ല്‍ അ​റ​ബി​ക്ക​ട​ലി​ലെ മ​ത്സ്യ​ബ​ന്ധ​നം സം​ബ​ന്ധി​ച്ച് ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ല്‍ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കും.

Tags :

Recent News

Corehub Up