x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​കൂ​ട്ടാ​യ്മ അ​തി​രൂ​പ​ത പ​താ​ക​ദി​നാ​ച​ര​ണം


Published: June 1, 2026 07:27 AM IST | Updated: June 1, 2026 07:27 AM IST

തൃ​ശൂ​ർ: സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യാ​ണ് കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​ക​യെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്.

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ൻ ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​താ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി അ​തി​രൂ​പ​ത​യി​ലെ 224 ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ഒൗ​ദ്യോ​ഗി​ക​ഗാ​നം ആ​ല​പി​ച്ചു.

കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, പ​ള്ളി​ക്കു​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആന്‍റോ ചി​രി​യ​ങ്ക​ണ്ട​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജീ​സ്മോ​ൻ ചെ​മ്മ​ണ്ണൂ​ർ, അ​തി​രൂ​പ​ത ട്ര​ഷ​റ​ർ സി.​ടി. ജോ​യ്, പു​തു​ക്കാ​ട് ഫൊ​റോ​ന കു​ടും​ബ​കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ റോ​ബി​ൻ​സ​ണ്‍ മൂ​ക്ക​ൻ, സെ​ക്ര​ട്ട​റി ജി​ൻ​സി ബി​ജു, പ​ള്ളി​ക്കു​ന്ന് കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ഷാ​ജേ​ഷ് തൈ​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Flag Day celebration

Recent News

Corehub Up