പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ ജനനത്തിരുനാളിനു മോൺ. ജോസ് മാളിയേക്കൽ കൊടിയേറ്റുന്നു. വികാരി ഫാ. ബിനോയ് പൊഴോലിപറമ്പിൽ സ
മാള: പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ 150 -ാമത് ജനനത്തിരുനാൾ കൊടിയേറി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ കൊടികയറ്റം നിർവഹിച്ചു. തുടർന്നുനടന്ന ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. ജോമിൻ ചെരടായി കാർമികത്വംവഹിച്ചു. തിരുക്കർമങ്ങൾക്കു മുന്നോടിയായി നടന്ന വാഹനവിളംബരറാലി വികാരി ഫാ. ബിനോയ് പൊഴോലിപറമ്പിൽ ഫ്ലാഗ്ഓഫ് ചെയ്തു. അസി. വികാരി ഫാ. അലൻ തെക്കുംപുറം, തിരുനാൾ ജനറൽ കൺവീനർ ജോപ്പി മങ്കിടിയാൻ, ബ്രദർ എഡ്വിൻ താഴത്തുപുറം എന്നിവർ നേതൃത്വംനൽകി.
തുടർന്ന് കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽനിന്നു പുത്തൻചിറ ഫൊറോന ദേവാലയത്തിലേക്കുനടന്ന ദീപശിഖാപദയാത്ര, ഡയറക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രൊമോട്ടർ ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് എന്നിവർ പദയാത്രാ കൺവീനർ എം.ജെ. ജോസിന് ദീപശിഖ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഫാ. നിഖിൽ ചിറയത്ത്, കൈക്കാരന്മാരായ ഡേവിസ് അമ്പൂക്കൻ, ആന്റു മൂഴിക്കുളം, ഡേവിസ് പട്ടത്ത് എന്നിവർ നേതൃത്വംനൽകി. 26നാണ് വിശുദ്ധ മറിയം ത്രേസ്യയുടെ പ്രധാന തിരുനാൾദിനം.
Tags : Flag hoisted nattuvishesham local news