x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളപ്പൊക്കം: ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 5, 2026 12:03 AM IST | Updated: August 5, 2026 12:03 AM IST

തി​രു​മൂ​ല​പു​ര​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ല്ല: വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തു​മൂ​ല​മു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്നു ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സ്ഥി​ര​മാ​യ ഒ​രു ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി രൂ​പി​ക​രി​ക്കു​ക​യും ഇ​തി​ലൂ​ടെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ള​യ​ബാ​ധി​ത​പ്ര​ശ​ന​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണു​വാ​നും ക​ഴി​യും. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥ​ന​ത്തി​ലാ​യി​രി​ക്കും ധ​ന​സ​ഹാ​യം ന​ൽ​കു​ക.

മ​ണി​മ​ല​യാ​റ്റി​ലെ വ​രാ​ൽ തോ​ട്ടി​ൽ പു​തി​യ ചീ​പ്പ് നി​ർ​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി പി.​സി.​ വി​ഷ്ണു​നാ​ഥ്, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദ്, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ എ​സ്.​ലേ​ഖ, പു​ളി​ക്കി​ഴ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സി​ഇ​ഒ റ​വ.​ഡോ.​ബി​ജു പ​യ്യംമ്പ​ള്ളി​ൽ, മെ​ഡി​ക്ക​ൽ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്ര​റ്റ​ർ റോ​ളി മാ​ത്യു , ഫാ.​ ചെ​റി​യാ​ൻ മ​ണ​പ്പു​റ​ത്ത്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ആ​ർ. ജ​യ​കു​മാ​ർ, ബി​നു വി. ​ഈ​പ്പ​ൻ, ലാ​ൽ ന​ന്ദാ​വ​നം, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ​രാ​തി കേ​ട്ട മു​ഖ്യ​മ​ന്ത്രി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​വും ന​ൽ​കി.

Tags : Nattuvishesham Local News Floods Chief Minister

Recent News

Corehub Up