പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നു.
പാലാ: നഗരത്തില്‍ പ്രളയജലം കയറി മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ പ്രദേശങ്ങള്‍ ശുചീകരിക്കുന്ന നടപടികള്‍ ഇന്നലെ ആരംഭിച്ചു. നഗരസഭാധികാരികളുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തുന്നത്. വിവിധ സംഘടനകളും പാലാ ഫയര്‍ഫോഴ്സും വേണ്ട സഹായം ചെയ്തു നല്കുന്നു.
ആദ്യഘട്ടത്തില്‍ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡാണ് ശുചീകരിച്ചത്. മൂന്നു ദിവസം ഇവിടെ പ്രളയജലം കയറിക്കിടന്നതിനാല്‍ ധാരാളം മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരുന്നു. ഇരുപതോളം തൊഴിലാളികള്‍ ചേര്‍ന്ന് ഇവയെല്ലാം കോരി മാറ്റി. തുടര്‍ന്ന് ഫയര്‍ ഫോഴ്സെത്തി വെള്ളമടിച്ച് വൃത്തിയാക്കി.
പാലാ നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടോണി തൈപ്പറമ്പില്‍, രജിതാ പ്രകാശ്, പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവില്, കൗണ്‍സിലര്‍മാരായ ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യൂസ്, പാലാ സ്കൈലൈന്‍ അസോസിയേഷന് പ്രസിഡന്റ് ജോസഫ് വട്ടോത്ത്, സെക്രട്ടറി അരുണ്‍ സുരേന്ദ്രന്, ട്രഷറര്‍ ലേഖാ ദാസ്, മുനിസിപ്പല്‍ സെക്രട്ടറി എസ്. ആകാശ്, ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, എച്ച് ഐ രഞ്ജിത്ത് തുടങ്ങിയവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.