x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ന് ശ​മ​ന​മി​ല്ല കുട്ടനാട്ടിൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ന്നു

വെബ്ഡെസ്ക്
Published: August 4, 2026 11:52 PM IST | Updated: August 4, 2026 11:52 PM IST

ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ - വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ റോ​ഡി​ൽ അ​ടി​ഞ്ഞ മ​ണ​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്യു​ന്നു.

എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലേ​ക്ക് കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ന് ശ​മ​ന​മി​ല്ല. ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ ചെ​ങ്ങ​ന്നൂ​ർ, പാ​ണ്ട​നാ​ട്, പൊ​ടി​യാ​ടി പു​ളി​ക്കീ​ഴ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ​തോ​തി​ൽ വെ​ള്ളം ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​ത് കു​ട്ട​നാ​ട്ടു​കാ​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്ത് വെ​ള്ളം ഇ​റ​ങ്ങി​യാ​ൽ അ​തു മു​ഴു​വ​ൻ വ​ന്നു പ​തി​ക്കു​ന്ന​ത് കു​ട്ട​നാ​ട്ടി​ൽ ആ​ണ്. കു​ട്ട​നാ​ട്ടി​ൽ മ​ഴ ഇ​ല്ലെ​ങ്കി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. കു​ട്ട​നാ​ടി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല, അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ വെ​ള്ളം ഒ​ഴി​ഞ്ഞു പോ​കു​ന്ന​ത് തോ​ട്ട​പ്പ​ള്ളി സ്‌​പി​ൽ​വേ​യി​ലൂ​ടെ​യാ​ണ്. ക​ട​ൽ ഏ​റ്റം കൊ​ണ്ട് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ നി​ന്നും വെ​ള്ളം ഒ​ഴു​കിമാ​റു​ന്ന​ത് വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ലാ​ണ്.

ഒ​റ്റ രാ​ത്രികൊ​ണ്ടാ​ണ് ഇ​ത്ര​യ​ധി​കം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. നി​ര​വ​ധി സ്‌​ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. കി​ഴ​ക്ക് മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നാ​ൽ കു​ട്ട​നാ​ട്ടി​ല്‍ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. ത​ല​വ​ടി, മു​ട്ടാ​ർ, എ​ട​ത്വ, ത​ക​ഴി, നി​ര​ണം, വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​നി​ര​പ്പ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന​ത്. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യാ​ണ് കു​ട്ട​നാ​ട്ടി​ല്‍ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​ന് കാ​ര​ണ​മാ​വു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി​ട്ടു​ണ്ട്.

വീ​ടു​ക​ളും, ഇ​ട​റോ​ഡു​ക​ളും, പ​റ​മ്പു​ക​ളി​ലും വെ​ള്ളം ക​യ​റി മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ഴ നീ​ണ്ടു​നി​ന്നാ​ല്‍ ജ​ല​നി​ര​പ്പ് ഇ​നി​യും ന​ന്നേ വ​ര്‍​ധി​ക്കു​ക​യും ജ​ന​ജീ​വി​തം ദു​രി​ത​മാ​യി തീ​രു​ക​യും ചെ​യ്യും. ക​ര​കൃ​ഷി​യും ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. മ​ഴ ഇ​നി​യും ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ ജ​ന​ജീ​വി​തം ഏ​റെ ദു​രി​ത​മാ​യി തീ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

വെ​ള്ള​പ്പൊ​ക്കം നി​യ​ന്ത്രി​ക്കാ​ൻ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണം

അ​മ്പ​ല​പ്പു​ഴ: അ​ടി​ക്ക​ടി ഉ​ണ്ടാ​വു​ന്ന അ​തി​തീ​വ്ര മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മ​റ്റ് പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ളും നേ​രി​ടു​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്തി പ്ര​തി​വി​ധി​ക​ൾ ക​ണ്ടെ​ത്തു​വാ​ൻ വി​ദ​ഗ്ധ സം​രം​ഭ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രീ​സ് ആ​ൻ​ഡ് നേ​ച്ച​ർ ക്ലബ് വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക്ലബ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ഡോ. ​ദി​ലീ​പ് രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷീ​ല ജ​ഗ​ധ​ര​ൻ, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട്, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, പ്ര​ഫ. അ​നി​ല ജോ​സ്, ഡോ. ​എ. ഹു​മ​യൂ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Kuttanad rising again.

Recent News

Corehub Up