പ്രതീകാത്മക ചിത്രം
റാന്നി : മോതിരവയൽ സ്വദേശിനിയായ യുവതിയെ തലയ്ക്കടിച്ച് മാരകമായി പരിക്കേൽപിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. റാന്നി പഴവങ്ങാടി കരികുളം മോതിരവയൽ കുന്നുംപുറത്ത് വീട്ടിൽ ദിലീപ് കുമാർ (44) നെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11ഓടെയാണ് കേസിനാസ്പദമായ സംഭവം. മുൻപ് ഇവർ ഒന്നിച്ചു കഴിഞ്ഞു വരികയായിരുന്നുവെന്ന് പറയുന്നു.
സ്ഥിരമായി പ്രശ്നങ്ങളുണ്ടായതിനേ തുടർന്ന് യുവതി മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. അവിടെ എത്തിയാണ് ദിലീപ് കുമാർ ഒരു ഫ്യൂസ് കാരിയർ കൊണ്ട് യുവതിയുടെ തലയിൽ അടിച്ച് മാരകമായി പരിക്കേൽപിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത റാന്നി പോലീസ് സബ് ഇൻസ്പെക്ടർ എസ്. സിബിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Tags : Nattuvishesham Local News Man arrested young woman