x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സിക്ഷേ​മ വ​കു​പ്പ് അ​റി​യാ​ൻ

വെബ്ഡെസ്ക്
Published: August 5, 2026 12:38 AM IST | Updated: August 5, 2026 12:38 AM IST

ക​ണ​ച്ചി​പ​രു​ത കൊ​ടു​മ്പാ​ല​യി​ൽ 16 അം​ഗ​ങ്ങ​ളു​ള്ള ആ​ദി​വാ​സി കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ട്.

പ​ഴ​യ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടി​യ വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത് 16 അം​ഗ കു​ടും​ബം

വ​ട​ക്ക​ഞ്ചേ​രി: പ​ഴ​യ ടാ​ർ​പോ​ളി​നും കീ​റി​പ്പ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും വ​ലി​ച്ചു​കെ​ട്ടി​യ വീ​ടെ​ന്ന് പ​റ​യാ​ൻ പോ​ലും ക​ഴി​യാ​ത്ത മ​റ​യ്ക്കു​ള്ളി​ൽ ക​ഴി​യു​ന്ന​ത് പി​ഞ്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 16 പേ​ർ. ക​ക്കൂ​സും കു​ളി​മു​റി​യു​മൊ​ക്കെ​യാ​യി വീ​ടി​നു മു​ന്നി​ലെ താ​ത്കാ​ലി​ക മ​റ മാ​ത്രം.

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട ക​ണ​ച്ചി​പ​രു​ത കൊ​ടു​മ്പാ​ല​യി​ലെ (കൊ​ട്ട​ടി) ആ​ദി​വാ​സി കു​ടും​ബ​ത്തി​ൻ്റെ ജീ​വി​ത ദു​രി​ത​മാ​ണി​ത്. ചാ​മി -ചി​ന്ന ദ​മ്പ​തി​ക​ളും ഇ​വ​രു​ടെ മ​ക്ക​ളാ​യ സു​രേ​ഷ്, സു​ധീ​ഷ്, അ​മ്പി​ളി, അ​ഭി​ജി​ത്ത്, വി​ഷ്ണു എ​ന്നീ അ​ഞ്ച് മ​ക്ക​ളും അ​വ​രു​ടെ ഭാ​ര്യ​മാ​രും കു​ട്ടി​ക​ളും കു​ടും​ബ​മാ​യി ക​ഴി​യു​ന്ന​ത് നി​ന്ന് തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത ഈ ​മ​റ​ക​ൾ​ക്കു​ള്ളി​ലാ​ണ്.
മ​ഴപെ​യ്യു​മ്പോ​ൾ കീ​റി​പ്പ​റി​ഞ്ഞ ടാ​ർ​പോ​ളി​ന്‍റെ വി​ട​വു​ക​ളി​ലൂ​ടെ മ​ഴ​വെ​ള്ളം വീ​ടി​നു​ള്ളി​ൽ ഒ​ഴു​കി​യെ​ത്തും. മ​ഴ​യ്ക്കൊ​പ്പം കാ​റ്റു കൂ​ടി​യു​ണ്ടാ​യാ​ൽ ഉ​ടു​തു​ണി​ക​ളും ന​ന​ഞ്ഞ് കു​തി​രും. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് ഏ​റെ ദു​രി​ത​മെ​ന്ന് സ്ത്രീ​ക​ൾ പ​റ​യു​ന്നു. മ​ഴ ന​ന​ഞ്ഞ് കു​ട്ടി​ക​ൾ​ക്ക് ഉ​റ​ങ്ങാ​നാ​വി​ല്ല.

പാ​മ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളേ​യും പേ​ടി​ക്ക​ണം. വീ​ട് നി​ൽ​ക്കു​ന്ന നാ​ല് സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. വീ​ടി​നാ​യി പ​ല​ത​വ​ണ പ​ട്ടി​ക​ജാ​തി വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ലും പ​ഞ്ചാ​യ​ത്തി​ലും അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ക്കാം, നോ​ക്കാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് മ​ക​ൾ അ​മ്പി​ളി പ​റ​ഞ്ഞു.
ടാ​ർ​റോ​ഡി​ൽ നി​ന്നും ഏ​റെ​ദൂ​രം പൊ​ന്ത​ക്കാ​ട് ക​യ​റി​യ ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത ന​ട​പ്പാ​ത​യി​ലൂ​ടെ വേ​ണം താ​മ​സ സ്ഥ​ല​ത്തെ​ത്താ​ൻ. ഇ​രു​ച​ക്ര​വാ​ഹ​നം എ​ത്താ​ൻ​പോ​ലും വ​ഴി​യി​ല്ല.

കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​കാ​നും ഈ ​കാ​ടു​മൂ​ടി​യ ഒ​റ്റ​യ​ടി​പാ​ത ത​ന്നെ ആ​ശ്ര​യം. മ​ഴ​ക്കാ​ല​ത്ത് കാ​ൽ​ന​ട​യും ദു​ഷ്ക്ക​ര​മാ​കു​മെ​ന്ന് കു​ട്ടി​ക​ൾ പ​റ​യു​ന്നു. വേ​ന​ലി​ൽ വ​ള​രെ ദൂ​രം താ​ണ്ടി വേ​ണം ഇ​ത്ര​യും​പേ​ർ​ക്ക് കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ളി​ക്കാ​നും തു​ണി ക​ഴു​കാ​നു​മൊ​ക്കെ​യു​ള്ള വെ​ള്ളം കൊ​ണ്ടു​വ​രാ​ൻ. കൂ​ടാ​രം പോ​ലെ​യു​ള്ള വീ​ട് ത​ക​ർ​ന്ന് അ​പ​ക​ടം സം​ഭ​വി​ക്കും മു​മ്പേ സു​ര​ക്ഷി​ത​മാ​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

മ​റ്റു മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും നോ​ക്കാ​തെ മ​നു​ഷ്യ​ത്വ​സ​മീ​പ​ന​ത്തോ​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ൻ​സി ജോ​യ്സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്തി​നും പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ വ​കു​പ്പി​നും ഇ​വ​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഉ​ള്ള​തെ​ന്നും മെം​ബ​ർ പ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews attention

Recent News

Corehub Up