കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നടത്തുന്ന സഹായവിതരണം.
തിരുവല്ല: സംസ്ഥാനത്തു കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ വിവിധ സോണുകളിലൂടെ സഹായമെത്തിച്ചു തുടങ്ങി.
തിരുവല്ല ഡയറ്റിൽ വാർഡ് കൗൺസിലർ മിനു ജോബിക്ക് ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകിക്കൊണ്ട് കെസിസി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിച്ചു. കറന്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Local News KCC relief camps