x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി: മ​ന്ത്രി എം. ​ലി​ജു

വെബ്ഡെസ്ക്
Published: August 4, 2026 11:45 PM IST | Updated: August 4, 2026 11:45 PM IST

വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി എം. ​ ലി​ജു സ​ന്ദ​ർ​ശി​ക്കു​ന്നു.

കാ​യം​കു​ളം: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലാ​കെ 53 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ഇ​തി​നോ​ട​കം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ന്നും 813 കു​ടും​ബ​ങ്ങ​ളി​ലാ​യി 2635 ആ​ളു​ക​ളാ​ണ് ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​തെ​ന്നും സ​ഹ​ക​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. ക്യാ​മ്പു​ക​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​രി​പ്പു​ഴ തോ​ട്ടി​ൽ ഓ​രുമു​ട്ടു​ക​ളി​ൽ മാ​ലി​ന്യ​മ​ടി​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​ഴി​വാ​ക്കി മാ​ലി​ന്യം നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട എ​രു​വ മേ​ഖ​ല​യി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി പ്ര​ദേ​ശ​ത്തെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് ഒ​ഴു​കി​വ​രു​ന്ന പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും ക​രി​പ്പു​ഴ തോ​ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഓ​രു​മു​ട്ടു​ക​ളി​ൽ ത​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​യി​രു​ന്ന​ത്. ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ട്‌ ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മന്ത്രി മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

കാ​യം​കു​ളം: ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു വി​ല​യി​രു​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്നാ​ണ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റുമാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, കെഎ​സ്ഇബി അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും വേ​ണ്ടിവ​ന്നാ​ൽ ക്യാ​മ്പു​ക​ൾ തു​റ​ക്കു​ന്ന​തി​നു​വേ​ണ്ട എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews relief camps

Recent News

Corehub Up