പാലാ: സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം മെച്ചപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആൻഡ് ടെക്നോളജിയില്‍ അത്യാധുനിക ഫ്ളൂയിഡ് പവര്‍ ട്രെയിനിംഗ് കിറ്റുകള്‍ സ്ഥാപിച്ചു.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ പുതുതായി സജ്ജീകരിച്ച എഫ്എംസി ഹൈഡ്രോളിക് ട്രെയിനിംഗ് കിറ്റ്, എഫ്സിഒ ഹൈഡ്രോളിക് ട്രെയിനിംഗ് കിറ്റ് എന്നിവയുടെ ആശീര്‍വാദകര്‍മവും ഉദ്ഘാടനവും കോളജ് ചെയര്മാൻ മോണ്‍. ജോസഫ് തടത്തില്‍ നിര്‍വഹിച്ചു.
കോയമ്പത്തൂരിലെ ആര്‍ഗോ-ഹൈറ്റോസ് കമ്പനിയാണ് 13.42 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഉപകരണങ്ങള്‍ കോളജിനു നല്‍കിയത്. കോളജിലെ ഫ്ളൂയിഡ് പവര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്റ്റുഡന്റ് ചാപ്റ്റര്‍ വഴിയാണ് ഇതു സാധ്യമായത്. പ്രായോഗിക പഠനത്തിന് ഏറെ മുന്‍ഗണന നല്കുന്ന ഇത്തരം പദ്ധതികള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുമെന്ന് മോണ്‍. ജോസഫ് തടത്തില്‍ പറഞ്ഞു.
Tags : nattu vishesham Fluid Power Training Engineering College