x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന​മേ​ഖ​ല​യി​ല്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും

വെബ് ഡെസ്ക്
Published: November 6, 2026 01:40 AM IST | Updated: November 6, 2026 01:40 AM IST

മു​ത്ത​ങ്ങ വ​ന​മേ​ഖ​ല​യി​ലെ നാ​യ്ക്ക​ട്ടി​യി​ല്‍ ത​ള്ളി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കോ​ഴി​ക്കോ​ട്-​കൊ​ല്ലേ​ഗ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ല​ങ്കാ​വ് മു​ത​ല്‍ മു​ത്ത​ങ്ങ വ​രെ​യു​ള്ള വ​ന​മേ​ഖ​ല​യി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​കു​ന്നു.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​മു​ള്ള​വ​രു​മാ​ണ് ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും പാ​ത്ര​ങ്ങ​ളു​മ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ വ​ന​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത്. ഇ​ത് പ​രി​സ്ഥി​തി​ക്കും വ​ന്യ​ജീ​വി​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. വ​നം​വ​കു​പ്പ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​യ്ക്ക​ട്ടി, മു​ത്ത​ങ്ങ മേ​ഖ​ല​ക​ളി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പം തു​ട​രു​ക​യാ​ണ്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ റോ​ഡ​രി​കി​ലും വ​ന​ത്തി​നു​ള്ളി​ലും കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് വാ​ന​ര​ശ​ല്യ​ത്തി​നും കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ തേ​ടി കു​ര​ങ്ങു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും കൂ​ട്ട​ത്തോ​ടെ റോ​ഡ​രി​കി​ലെ​ത്തു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​വും ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ത്തി​ന് മു​ന്നി​ലേ​ക്ക് വ​ന്യ​ജീ​വി ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​ള്ള വീ​ടു​ക​ളി​ലും വാ​ന​ര​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം തേ​ടി വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ത്തു​ന്ന കു​ര​ങ്ങു​ക​ള്‍ നാ​ട്ടു​കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന്‍റെ ദോ​ഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും വ​ന​മേ​ഖ​ല​യി​ല്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മീ​പ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ന്‍ വ​നം​വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up