x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്നാ​ണ് സ​ജി​ക്ക് കു​രു​മു​ള​ക്

വെബ് ഡെസ്ക്
Published: August 19, 2026 03:18 AM IST | Updated: August 19, 2026 03:18 AM IST

വ​ട്ട​പ്പാ​റ സ​ജി ത​ന്‍റെ കു​രു​മു​ള​ക് തോ‌​ട്ട​ത്തി​ൽ.

വെ​ള്ള​രി​ക്കു​ണ്ട്: മൂ​ന്ന​ര ഏ​ക്ക​ർ കു​രു​മു​ള​ക് തോ​ട്ട​ത്തി​ൽ പൊ​ന്നു​വി​ള​യി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് പു​ന്ന​ക്കു​ന്നി​ലെ വ​ട്ട​പ്പാ​റ സ​ജി. 40 വ​ർ​ഷ​മാ​യി കു​രു​മു​ള​ക് കൃ​ഷി ന​ട​ത്തു​ന്ന സ​ജി പ്ര​തി​വ​ർ​ഷം 10 ക്വി​ന്‍റ​ൽ ഉ​ണ​ങ്ങി​യ കു​രു​മു​ള​കാ​ണ് വി​ൽ​ക്കു​ന്ന​ത്.

സ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ കു​രു​മു​ള​ക് വ​ള്ളി​യി​ല്ലാ​ത്ത ഒ​റ്റ മ​രം പോ​ലു​മി​ല്ല. എ​ല്ലാ കാ​ലാ​വ​സ്ഥ​ക​ളോ​ടും ഇ​ണ​ങ്ങു​ന്ന പ​ന്നി​യൂ​ർ 5, ചീ​രാ​ൻ​കു​ഴി, കു​മ്പു​ക​ൽ, അ​റ​ക്ക​ളം മു​ണ്ടി, ക​രി​മു​ണ്ട തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളാ​ണ് സ​ജി​യു​ടെ പ​റ​മ്പി​ലെ മ​ര​ങ്ങ​ളി​ൽ ത​ഴ​ച്ചു വ​ള​രു​ക​യാ​ണ്. തെ​ങ്ങി​ലും ക​വു​ങ്ങി​ലും മാ​വി​ലും പ്ലാ​വി​ലും എ​ന്നു വേ​ണ്ട സ​ക​ല മ​ര​ങ്ങ​ളി​ലും ത​ഴ​ച്ചു വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന കു​രു​മു​ള​ക് തോ​ട്ടം കൃ​ഷി​യോ​ട് താ​ല്പ​ര്യ​മു​ള്ള ഏ​തൊ​രാ​ൾ​ക്കും അ​സൂ​യ ഉ​ള​വാ​ക്കും. ആ​കെ അ​ഞ്ചേ​ക്ക​ർ സ്ഥ​ല​മാ​ണു​ള്ള​ത്. കു​ത്ത​നെ​യു​ള്ള കൃ​ഷി ഭൂ​മി​ക്ക് ചാ​രു​ത പ​ക​ർ​ന്ന് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു​മു​ണ്ട്. സ​ജി​യു​ടെ കൃ​ഷി​തോ​ട്ട​ത്തി​ന്‍റെ ന​ടു​വി​ലും അ​തി​രു​ക​ളി​ലും പ്ര​കൃ​തി ഒ​രു​ക്കി​യ വെ​ള്ള​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളും ഉ​ണ്ട്. അ​തി​നാ​ൽ വേ​ന​ലി​ൽ കു​രു​മു​ള​കി​ന് ന​ന​യ്ക്കാ​നും സാ​ധി​ക്കു​ന്നു.​മാ​ത്ര​വു​മ​ല്ല കൃ​ഷി​ക്കും വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും ശേ​ഷം വേ​ന​ലി​ൽ സ​മീ​പ​ത്തെ ആ​ളു​ക​ൾ​ക്കും സ​ജി വെ​ള്ളം ന​ൽ​കി മാ​തൃ​ക​കാ​ട്ടു​ന്നു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് വേ​ന​ലി​ൽ സ​ജി​യു​ടെ ന​ല്ല​മ​ന​സി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കാ​തി​രി​ക്കു​ന്ന​ത്.

ബ​ളാ​ൽ കൃ​ഷി ഭ​വ​ൻ പ​രി​ധി​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച കു​രു​മു​ള​ക് ക​ർ​ഷ​ക​നാ​യി 54കാ​ര​നാ​യ സ​ജി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര്യ ര​മ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യും ഈ ​മാ​തൃ​കാ​ക​ർ​ഷ​ക​നു​ണ്ട്. മൂ​ന്നു പെ​ൺ​മ​ക്ക​ളാ​ണ് ഈ ​ദ​ന്പ​തി​ക​ൾ​ക്കു​ള്ള​ത്. മൂ​ത്ത​മ​ക​ൾ സ​ജി​ന ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ജി​നി​യ​റും ര​ണ്ടാ​മ​ത്തെ മ​ക​ൾ ര​ജി​ന ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​മാ​ണ്. ഇ​ള​യ മ​ക​ൾ അ​ഭി​ന​ന്ദ​ന വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ളി​ലെ ഒ​ൻ​പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Tags : black pepper NattuVishasham DistrictNews

Recent News

Corehub Up