കടുത്തുരുത്തി: കാടുപിടിച്ച കിടന്ന പറമ്പില്‍ മുട്ടകള്‍ക്കുമേല്‍ അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തി. കടുത്തുരുത്തി ടൗണിന് സമീപം മുമ്പ് കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പള്ളിയുടെ പറമ്പിലാണ് തേക്കിന്റെ ചുവട്ടിലായി സ്ലാബിനടിയില്‍ മുട്ടകളും പാമ്പിനെയും ആക്രി പെറുക്കാനെത്തിയവര്‍ കണ്ടെത്തിയത്.
ഇവരെ കണ്ട് പാമ്പ് മാറിയെങ്കിലും മുട്ടകളുള്ളതിനാല്‍ സമീപത്തുതന്നെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ചു നാട്ടുകാര്‍ വനം വകുപ്പധികൃതരെ അറിയിക്കുകയും ഇവരെത്തി പാമ്പിനെയും മുട്ടകളും കൊണ്ടു പോവുകയുമായിരുന്നു. 13 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. പത്ത് കിലോയിലേറെ തൂക്കമുള്ള പാമ്പിനെയാണ് പിടികൂടിയത്.
Tags : nattu vishesham cobra