പ്രതീകാത്മക ചിത്രം
അടൂർ: ജനറൽ ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നാലുപേർക്കു പരിക്കേറ്റു. അടൂർ പാർഥസാരഥി ജംഗ്ഷന് വടക്ക് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം.
അടൂർ കൊന്നമങ്കര രേവതി നിവാസിൽ ജയലക്ഷ്മണൻ (67), മാങ്കുളം പാലക്കോട്ട് ഹൗസിൽ അമ്മാൾ തോമസ് (58), മങ്ങാട് ചരുവിളയിൽ പുത്തൻവീട്ടിൽ ഉഷാകുമാരി, അടൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജ് വിദ്യാർഥി ചിരണിക്കൽ പുത്തൻവിളയിൽ ആർ. രശ്മി (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാൽനടയാത്രക്കാർക്കും ബസ് സ്റ്റോപ്പിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കാൻ നിന്നവർക്കുമാണ് പരിക്കേറ്റത്.
കാറിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്
പുല്ലാട്: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുല്ലാട്-ഐരാക്കാവ് മുല്ലശേരി എം. സുദീപ് കുമാറിനാണ് (38) പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കോഴഞ്ചേരി-കോട്ടയം റോഡില്‍ പുല്ലാട് മേടയില്‍പടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഐരാക്കാവ് ഭാഗത്തുനിന്നും വന്ന ബൈക്ക് എതിര് ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവ് 45 മിനിറ്റോളം റോഡില്‍ കിടന്നു. പിന്നീട് സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് ഇയാളെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലുമെത്തിച്ചത്.
Tags : District News Nattuvishesham Four injured autorickshaw