ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കുന്നു
കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപത്തെ ഹലിപ്പാഡിൽ സപ്ലൈകോ ഒരുക്കിയിട്ടുള്ള ഓണം ഫെയറിന്റെ സേവനം പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വൈറ്റിലയിൽ നിന്ന് കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലേക്ക് കെഎസ്ആർടിസി ലോഫ്ലോർ എസി ബസുകൾ സർവീസ് ആരംഭിച്ചു. രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്.
വൈറ്റില ഹബ്ബിൽ നിന്ന് കലൂരിൽ നടക്കുന്ന സപ്ലൈകോ ട്രേഡ് ഫെയറിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. സപ്ലൈകോ എംഡി വി.എം. ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു. ബിജു, അഡീഷണൽ ജനറൽ മാനേജർ എം.ആർ. ദീപു, കോർപറേഷൻ കൗൺസിലർ വി.പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.