x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ പാ​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ

വെബ് ഡെസ്ക്
Published: August 19, 2026 10:44 PM IST | Updated: August 19, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഇ​ന്നു മു​ത​ൽ 24 വ​രെ സൗ​ജ​ന്യ പാ​ൽ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ലാ ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന വി​വി​ധ ബ്രാ​ൻ​ഡ് പാ​ലു​ക​ൾ, ക​ർ​ഷ​ക​രി​ൽനി​ന്നും ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന പാ​ൽ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ലാ​ബി​ൽ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്താം.

കൂ​ടാ​തെ, പാ​ലി​ലെ മാ​യം ചേ​ർ​ക്ക​ലു​ക​ളെ​യും ഗു​ണ​നി​ല​വാ​ര​ത്തെ​യും സം​ബ​ന്ധി​ച്ച സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​കും.മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഗു​ണ​നി​യ​ന്ത്ര​ണ ഓ​ഫീ​സി​ലാ​ണ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​രി​ശോ​ധ​ന​യ്ക്കു​ള്ള പാ​ൽ സാ​ന്പി​ളു​ക​ൾ ഇ​ന്നു മു​ത​ൽ 24 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് മ​ണി വ​രെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​ക്കാം.

Tags : Nattuvishesham Local News milk quality testing

Recent News

Corehub Up