x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യ പ​ത്ര​മാ​സി​ക​ക​ളി​ൽനി​ന്ന് ഉ​ണ്ണി​യേ​ശു​വി​നൊ​രു സ്നേ​ഹ​സ​മ്മാ​നം

വെബ് ഡെസ്ക്
Published: November 6, 2026 02:03 AM IST | Updated: November 6, 2026 02:03 AM IST

കാ​വു​ന്ത​ല പ​ള്ളി വി​കാ​രി ഫാ. ​ എ​ബി​ൻ ആ​ന്‍റ​ണി മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ നി​ർ​വ​ഹി​ക്കു​ന്നു.

പാ​ലാ​വ​യ​ൽ: വീ​ടു​ക​ളി​ൽ വെ​റു​തെ​യി​ട്ടി​രി​ക്കു​ന്ന പ​ഴ​യ പ​ത്ര​മാ​സി​ക​ക​ളും ക​ട​ലാ​സു​ക​ളും പേ​പ്പ​ർ ബോ​ർ​ഡു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ‘ഉ​ണ്ണി​യേ​ശു​വി​നൊ​രു സ്നേ​ഹ​സ​മ്മാ​ന’​മൊ​രു​ക്കാ​ൻ സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ തോ​മാ​പു​രം ഏ​രി​യ കൗ​ൺ​സി​ൽ.

വി​വി​ധ ഭാ​ഷ​ക​ളി​ൽ ബൈ​ബി​ൾ അ​ച്ച​ടി​ച്ച് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന ഫി​യാ​ത്ത മി​ഷ​ന് പേ​പ്പ​ർ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​വ കൈ​മാ​റു​ക​യാ​ണ് ല​ക്ഷ്യം. സൊ​സൈ​റ്റി​യു​ടെ 48ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ‘ഉ​ണ്ണി​യേ​ശു​വി​നൊ​രു സ്നേ​ഹ​സ​മ്മാ​നം’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. വാ​ർ​ഷി​ക യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ​യും സ്നേ​ഹ​സ​മ്മാ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​വു​ന്ത​ല പ​ള്ളി വി​കാ​രി ഫാ.​എ​ബി​ൻ ആ​ന്‍റ​ണി മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ലും നി​ർ​വ​ഹി​ച്ചു.

തോ​മാ​പു​രം ഫൊ​റോ​ന​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും ഭ​വ​ന​ങ്ങ​ളി​ൽനി​ന്ന് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ക്കു​ന്ന പ​ത്ര​ക്കെ​ട്ടു​ക​ൾ ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഫി​യാ​ത്ത മി​ഷ​ന് കൈ​മാ​റും.യോ​ഗ​ത്തി​ൽ ഏ​രി​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് അ​ന്ത്യാം​കു​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ കൗ​ൺ​സി​ൽ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​തോ​മ​സ് പൂ​വ​ൻ​പു​ഴ, പാ​ലാ​വ​യ​ൽ പ​ള്ളി അ​സി. വി​കാ​രി ഫാ. ​റോ​യി കൈ​താ​ര​ത്തി​ൽ, സൊ​സൈ​റ്റി ത​ല​ശേ​രി അ​തി​രൂ​പ​ത സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് നെ​ടി​യ​കാ​ലാ​യി​ൽ, പാ​ലാ​വ​യ​ൽ കോ​ൺ​ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പു​ള്ളോ​ലി​ക്ക​ൽ, പാ​ലാ​വ​യ​ൽ വ​നി​ത കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ വ​ട്ടോ​ത്ത്, ഏ​രി​യ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മൈ​ല​ക്ക​ൽ, പി.​ടി. അ​ല​ക്സാ​ണ്ട​ർ, ജി​ജി റോ​യി, ലി​സി ജോ​യി ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​ക്കാ​ലം സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന സ​ണ്ണി തോ​മ​സ് നെ​ടി​യ​കാ​ലാ​യെ ആ​ദ​രി​ച്ചു. ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ, ജ​യ മ​ണ്ഡ​പം, സെ​ബാ​സ്റ്റ്യ​ൻ പാ​റ​ശേ​രി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളും പാ​ലാ​വ​യ​ൽ വ​നി​ത കോ​ൺ​ഫ​റ​ൻ​സ് അം​ഗ​ങ്ങ​ൾ സം​ഘ​ഗാ​ന​വും ആ​ല​പി​ച്ചു.

Tags :

Recent News

Corehub Up