x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു


Published: July 3, 2026 05:13 AM IST | Updated: July 3, 2026 05:13 AM IST

വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന​വ​രു​ടെ സി​സി​ടി​വി ദൃ​ശ്യം.

ത​ളി​പ്പ​റ​മ്പ്: ക​ട​യി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​വ​ർ​ന്നു. ചി​റ​വ​ക്ക് മൊ​ട്ട​മ്മ​ൽ​മാ​ളി​ന് സ​മീ​പ​ത്തെ എ. ​ഉ​മാ​ദേ​വി​യു​ടെ (68) മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ ചി​റ​വ​ക്കി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി മ​ട​ങ്ങു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് മാ​ല ക​വ​ർ​ന്ന​ത്.

ബൈ​ക്ക് നി​ർ​ത്തി ഒ​രാ​ൾ ബൈ​ക്കി​ൽ ഇ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ ഉ​മാ​ദേ​വി​യു​ടെ അ​ടു​ത്തെ​ത്തി മാ​ല പൊ​ട്ടി​ച്ച ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

മാ​ല​യു​ടെ ലോ​ക്ക​റ്റ് മാ​ത്ര​മാ​യി​രു​ന്നു സ്വ​ർ​ണം. ഇ​ത് കാ​ൽ​പ്പ​വ​നോ​ളം വ​രു​മെ​ന്ന് ഉ​മാ​ദേ​വി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up