പന്നിയാർകൂട്ടി കവലയിലെ മാലിന്യക്കൂമ്പാരം.
രാജാക്കാട്: കൊന്നത്തടി പഞ്ചായത്തിന്റെ ഭാഗമായ പന്നിയാർകൂട്ടി കവലയിൽ മാലിന്യക്കൂമ്പാരം. "വൃത്തിയുള്ള ചിന്ത വൃത്തിയുള്ള പ്രവൃത്തി' എന്ന് രേഖപ്പെടുത്തിയിട്ടുള്ള കൊന്നത്തടി പഞ്ചായത്തിന്റെ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിരിക്കുന്നതിന്റെ പരിസരത്ത് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുകയാണ്.
മാലിന്യങ്ങൾ മഴവെള്ളവുമായി ചേർന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം ഉണ്ടാകുന്നത് വിനോദസഞ്ചാരികൾ അടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 2018ൽ മണ്ണിടിച്ചിലുണ്ടായി പന്നിയാർകൂട്ടി എന്ന ഒരു ഗ്രാമം തന്നെ നാമാവശേഷമായ പ്രദേശമാണ് ഇപ്പോൾ മാലിന്യക്കൂമ്പാരമായിരിക്കുന്നത്.
Tags : Nattuvishesham District News