x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷി അറിവുകൾ പകർന്ന് വിദ്യാർഥികൾക്ക് ഉ​ദ്യാ​ന യാ​ത്ര

വെബ് ഡെസ്ക്
Published: August 19, 2026 11:42 PM IST | Updated: August 19, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

തെ​ങ്ങും​കാ​വ്: ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് കൃ​ഷി അ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഉ​ദ്യാ​ന​യാ​ത്ര വേ​റി​ട്ട അ​നു​ഭ​വ​മാ​യി. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2026 ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ഷ്പ​കൃ​ഷി ചെ​യ്ത എ​ട്ടാം വാ​ർ​ഡ് തെ​ങ്ങും​കാ​വി​ലെ ജ​ന​നി സം​ഘ​കൃ​ഷി​ഗ്രൂ​പ്പി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ധ്യാ​പ​ക​രോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളി​ലു​ള്ള ചെ​ണ്ടു​മ​ല്ലി പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ൽ വാ​ടാ​മു​ല്ല​യും ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ജ​ന​നി കു​ടും​ബ​ശ്രീ​യി​ലെ ക​ർ​ഷ​ക​ർ കു​ട്ടി​ക​ളു​മാ​യി പു​ഷ്പ കൃ​ഷി​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ​പ​ങ്കു​വ​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല അ​ജി ഉ​ദ്ഘാ​ട​നം ചെ​യ്ത ഉ​ദ്യാ​ന​യാ​ത്ര​യി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ലൂ​യി​സ് പി. ​സാ​മു​വ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ​കു​മാ​ർ, പ്ര​ധാ​നാ​ദ്ധ്യാ​പി​ക ദീ​പ ക​മ​ൽ, ക​വി​ത പീ​താം​ബ​ര​ൻ, ശ്രീ​ക​ല അ​ശോ​ക്, സു​മ വ​ർ​ഗീ​സ്, രോ​ഹി​ണി രാ​ജീ​വ്, സു​മം​ഗ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Garden trip agricultural knowledge

Recent News

Corehub Up