x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​കം ചോ​ര്‍​ന്നു; അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​ക​രാ​യി


Published: April 21, 2026 10:30 PM IST | Updated: April 21, 2026 10:30 PM IST

മൂ​ല​മ​റ്റം: അ​ശോ​ക ര​ക്ഷാ​നി​കേ​ത​നു സ​മീ​പം വീ​ട്ടി​ല്‍ ഉ​പ​യോ​ഗ​ത്തി​നി​ടെ പാ​ച​ക​വാ​ത​കം ചോ​ര്‍​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. പൈ​ക​ട സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍ ല​ഭി​ച്ച പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചോ​ര്‍​ച്ച ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​തോ​ടെ ഭീ​തി​യി​ലാ​യ വീ​ട്ടു​കാ​ര്‍ വി​വ​രം അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ അ​റി​യി​ച്ചു.

ഉ​ട​ന്‍​ത​ന്നെ മൂ​ല​മ​റ്റ​ത്തു​നി​ന്നു സ്ഥ​ല​ത്തെ​ത്തി​യ സേ​നാം​ഗ​ങ്ങ​ള്‍ അ​തി​വേ​ഗം സി​ലി​ണ്ട​ര്‍ അ​ടു​ക്ക​ള​യി​ല്‍​നി​ന്നു പു​റ​ത്തെ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് ചോ​ര്‍​ച്ച ഒ​ഴി​വാ​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ റെ​ഗു​ലേ​റ്റ​റി​ന്‍റെ ത​ക​രാ​റാ​ണ് വാ​ത​കം ചോ​രാ​ന്‍ കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. ഗ്യാ​സ് ഏ​ജ​ന്‍​സി​യെ അ​റി​യി​ച്ച് പു​തി​യ റെ​ഗു​ലേ​റ്റ​ര്‍ ഘ​ടി​പ്പി​ക്കാ​ന്‍ സേ​നാം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വാ​ത​കം ചോ​ര്‍​ന്ന സ​മ​യ​ത്ത് വീ​ട്ടു​കാ​ര്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണ സ്വി​ച്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags : Gas leak nattuvishesham local news

Recent News

Corehub Up