x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​കം ചോ​ർ​ന്നു: ബേ​ക്ക​റി​യി​ൽ തീ​പി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പൊ​ള്ള​ലേ​റ്റു


Published: January 1, 2026 01:10 AM IST | Updated: January 1, 2026 01:10 AM IST

കി​ഴ​ക്കേ​കോ​ട്ട കോ​ര​ത്ത് ലെ​യ്നി​ൽ ഇ​ന്നലെയുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ച ബേ​ക്ക​റി.

തൃ​ശൂ​ർ: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്ന് ബേ​ക്ക​റി​യി​ൽ തീ​പി​ടി​ത്തം.

കി​ഴ​ക്കേ​കോ​ട്ട കോ​ര​ത്ത് ലെ​യ്നി​ലു​ള്ള പാ​പ്പം ക​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നു​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ക​ട​യു​ട​മ ബാ​ലു (53), ജീ​വ​ന​ക്കാ​രാ​യ വ​ർ​ഗീ​സ് (51), ശാ​ന്ത (54) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ർ​ഗീ​സ്, ശാ​ന്ത എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഉ​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പു​റ​ത്തെ​ത്തി​ച്ച​തി​നാ​ൽ മ​റ്റു ക​ട​ക​ളി​ലേ​ക്കു തീ ​വ്യാ​പി​ച്ചി​ല്ല.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ, ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ, ഫ്രി​ഡ്ജ് എ​ന്നി​വ ക​ത്തി​ന​ശി​ച്ചു.

Tags : Gas leak nattuvishasham local news

Recent News

Corehub Up