x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​വ​ന​ങ്ങ​ൾ അ​തി​വേ​ഗം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി

വെബ് ഡെസ്ക്
Published: August 30, 2026 03:32 AM IST | Updated: August 30, 2026 03:32 AM IST

എ​ട​യൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം റ​വ​ന്യു മ​ന്ത്രി എ.​പി.​ അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

മ​ല​പ്പു​റം: ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങാ​തെ അ​ർ​ഹ​ത​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് വേ​ഗ​മെ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന തൃ​പ്ര​ങ്ങോ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​ല​ത്തി​യൂ​രി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കേ​ണ്ട സേ​വ​ന​ങ്ങ​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ളി​ൽ അ​ന്പ​തി​നാ​യി​ര​മെ​ങ്കി​ലും തീ​ർ​പ്പാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25,000 അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഗ​ണി​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് 7,500 പേ​ർ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ട​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ട്ട​യ​മേ​ള സം​ഘ​ടി​പ്പി​ച്ച് ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കും.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഓ​ണ​ക്കാ​ല​ത്ത് ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ്, സ​പ്ലൈ​കോ എ​ന്നി​വ വ​ഴി മി​ത​മാ​യ നി​ര​ക്കി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ വി.​എ​സ്. ജോ​യ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബ്ന കു​ള​ങ്ങ​ര​വീ​ട്ടി​ൽ, തൃ​പ്ര​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ്, എ​ഡി​എം പി.​ഒ. സാ​ദി​ഖ്, ത​ഹ​സി​ൽ​ദാ​ർ സി.​കെ. ആ​ഷി​ഖ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​പി. ഷ​രീ​ഫാ​ബി, ഇ.​കെ. സു​സ്മി​ത, എം.​പി. അ​ബ്ദു​ൽ ഫു​ക്കാ​ർ, വി.​പി. ഫൗ​സി​യ, മി​സ്രി​യ ഇ​ബ്രാ​ഹിം, കെ. ​ഫാ​ബി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ കെ​ട്ടി​ടം ജീ​ർ​ണി​ച്ച​തി​നെത്തു​ട​ർ​ന്ന് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ട​യൂ​രി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. എ​ട​യൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​കെ. ആ​ബി​ദ് ഹു​ൻ ത​ങ്ങ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ആ​സാ​ദ് അ​ജ​യ്, എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഇ​ന്ദി​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് കി​ഴി​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബ​ഷീ​ർ മാ​വ​ണ്ടി​യൂ​ർ, ആ​ർ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Minister

Recent News

Corehub Up