കൊയിലാണ്ടി: വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. മേപ്പയൂർ കീഴ്പ്പയ്യൂരിലെ പുത്തുകുന്ന് ഖദീജ (65) യുടെ സ്വര്‍ണമാണ് അജ്ഞാതന്‍ കവര്‍ന്നത്.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ഇവരുടെ വീട്ടില്‍ നിന്ന് അടുത്തുള്ള തറവാട് വീട്ടിലേക്കു പോകവെ ഒരാളെത്തി ഖദീജയുടെ കഴുത്തിന് പിടിച്ച് ആക്രമിക്കുകയും കാതിലെ കമ്മലുകള്‍ കവരുകയുമായിരുന്നു.
ഖദീജയുടെ മുഖത്തും തലയുടെ പിന്‍ഭാഗത്തും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഖദീജയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഖദീജയുടെ കുടുംബം മേപ്പയ്യൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Tags : Nattuvishesham Districtnews Deepikanews Gold stolen