x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ ച​ര​ക്കു‌ലോ​റി അ​ക​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: October 7, 2026 05:37 AM IST | Updated: October 7, 2026 05:37 AM IST

വൈ​ക്കം: ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് പൊ​ട്ടി​യു​ണ്ടാ​യ റോ​ഡി​ലെ ഗ​ർ​ത്ത​ത്തി​ൽ ച​ര​ക്ക് ലോ​റി വീ​ണു. വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പൈ​പ്പ് പൊ​ട്ടി വെ​ള്ളം വാ​ർ​ന്ന് ഒ​ഴു​കി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ച​ര​ക്ക് ലോ​റി അ​ക​പ്പെ​ട്ട​ത്. ക​ന്നു​കാ​ലി ഫാ​മു​ക​ളി​ൽ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡ​രി​കി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ത്തി​യ​വ​ർ ഇ​വി​ടം കു​ഴി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്താ​ണ് പൈ​പ്പ് പൊ​ട്ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ ത​ന്നെ അ​യ്യ​ർ​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ലോ​റി മ​ണ്ണൊ​ലി​ച്ചു​പോ​യ റോ​ഡി​ലെ ടാ​ർ താ​ഴ്ന്നു കു​ഴി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.
റോ​ഡ​രി​കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ത്തി​യ​വ​ര​ട​ക്കം നി​ര​വ​ധി​പേ​ർ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ലോ​റി​യു​ടെ മു​ന്നി​ലെ ഇ​ട​തു​ഭാ​ഗ​ത്തെ ട​യ​ർ കു​ഴി​യി​ൽ പൂ​ർ​ണ​മാ​യി താ​ഴ്ന്ന് ലോ​റി ചെ​രി​ഞ്ഞ​ത് . ആ​ളു​ക​ൾ ഓ​ടി മാ​റി. ഇ​തി​നോ​ടു ചേ​ർ​ന്ന് പെ​ട്ടി​ക്ക​ട​ക​ളും ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക്രെ​യി​ൻ എ​ത്തി​ച്ച് വ​ടം​കെ​ട്ടി ഉ​യ​ർ​ത്തി​യാ​ണ് ലോ​റി ക​ര​യ്ക്ക് ക​യ​റ്റി​യ​ത്.​നാ​ട്ടു​കാ​രും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ത്തി​യ​വ​രും ചേ​ർ​ന്ന് വ​ലി​യ ഗ​ർ​ത്ത​ത്തി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി​യ ശേ​ഷ​മാ​ണ് ലോ​റി നീ​ക്കി​യ​ത്. പി​ന്നീ​ട് ഇ​വി​ടെ സു​ര​ക്ഷാ വേ​ലി സ്ഥാ​പി​ച്ചു.

പൈ​പ്പ് പൊ​ട്ടി റോ​ഡ് അ​രി​കി​ൽ വെ​ള്ളം ഒ​ലി​ച്ച​തി​നാ​ൽ ഇ​വി​ടെ അ​പ​ക​ട സി​ഗ്ന​ലു​ക​ളോ മ​റ്റു സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സം​വി​ധാ​ന​മൊ ഒ​രു​ക്കി​യി​രു​ന്നി​ല്ല . റോ​ഡി​ലെ ടാ​റി​ന​ടി​യി​ലെ മ​ണ്ണൊ​ലി​ച്ചു പോ​യ ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യി​രു​ന്ന​ത്. രാ​ത്രി​യും രാ​വി​ലെ​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​യി​രു​ന്നു.
ഇ​രു​ച​ക്ര വാ​ഹ​ന​മോ ഓ​ട്ടോ​റി​ക്ഷ​യോ ഗ​ർ​ത്ത​ത്തി​ൽ അ​ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ വ​ൻ​ദു​ര​ന്തം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ചാ​ല​പ​റ​മ്പി​ൽ​നി​ന്ന് മു​രി​യം​കു​ള​ങ്ങ​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്റെ പ്ര​ധാ​ന​പൈ​പ്പ് പൊ​ട്ടി​യാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up