്ന ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷം.
കുമരകം: കുമരകം നവനസ്രത്ത് തിരുക്കുടുംബ പള്ളിയിലെ മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു. വിശുദ്ധ യോവാക്കിമിന്റെയും അന്നയുടെയും തിരുനാൾ ആഘോഷത്തോടനുബന്ധിച്ചാണ് ആഘോഷം നടത്തിയത്.
വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. സിറിയക് വലിയപറമ്പിൽ ഗ്രാൻഡ് പേരന്റ്സിനെ മെമന്റോ നൽകിയാണ് ആദരിച്ചത്. കൊച്ചുമക്കൾ തങ്ങളുടെ ഗ്രാൻഡ് പേരന്റ്സിന് ഒരു പൂവും ചുംബനവുംനൽകി അവരോടുള്ള സ്നേഹവും ബഹുമാനവും അർപ്പിച്ചു.
Tags : NattuVishasham DistrictNews