x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇക്കോ ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി

വെബ് ഡെസ്ക്
Published: August 20, 2026 11:00 PM IST | Updated: August 20, 2026 11:00 PM IST

ഇ​ക്കോ - ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​യു​ടെ മാ​ർ​ഗ​രേ​ഖ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് കൈ​മാ​റു​ന്നു.

ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യാ​പു​രം, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ക്കോ-​ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് അ​വ​സ​രം ഒ​രു​ങ്ങു​ന്നു.

സേ​തു ബ​ന്ധ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​രി​യാ​പു​രം, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ പാ​ല​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ക്കോ - ഹൈ​ഡ​ൽ ടൂ​റി​സം പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ത​ടി​യ​ൻ​പാ​ട് മ​രി​യ​സ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ദ്ധ​തി​യു​ടെ മാ​ർ​ഗ​രേ​ഖ സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന് ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ സ​മ​ർ​പ്പി​ച്ചു.

പ്ര​കൃ​തി​ദ​ത്ത​മാ​യ ന​ദീതീ​ര ന​ട​പ്പാ​ത, ഉ​ല്ലാ​സ​യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ, വ്യൂ​പോ​യി​ന്‍റു​ക​ൾ, ബോ​ട്ടിം​ഗ് യാ​ർ​ഡ്, പെ​ഡ​ൽ ബോ​ട്ടു​ക​ൾ, സ്പീ​ഡ് ബോ​ട്ടു​ക​ൾ, കു​ട്ട​വ​ഞ്ചി, ട്ര​ക്കിം​ഗ്, സൈ​ക്ലിം​ഗ്, മാ​ലി​ന്യ​ര​ഹി​ത പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന സ്ഥ​ല​ങ്ങ​ൾ, പ്രാ​ദേ​ശി​ക സ​സ്യ​സം​ര​ക്ഷ​ണ ഉ​ദ്യാ​ന​ങ്ങ​ൾ, മ​ഴ​വെ​ള്ള സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ഗൈ​ഡ​ഡ് ടൂ​റി​സം, ട്രെ​യിനിം​ഗ് സെ​ന്‍റേ​ഴ്സ്, പ്രാ​ദേ​ശി​ക വി​ഭ​വ​വി​പ​ണ​ന സ്റ്റാ​ളു​ക​ൾ, ടൂ​റി​സം റി​സോ​ഴ്സ് സെ​ന്‍റ​ർ, യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 11 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു ടൂ​റി​സം പ​ദ്ധ​തി​ക്കാ​ണ് മാ​ർ​ഗ​രേ​ഖ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു​ത​കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ എ​ൻ​ജി​നി​യ​റിം​ഗ് ടീ​മി​നെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ, മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​പ്സി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി സ​ജി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് അ​റ​ക്ക​യ്പ്പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടെ​സി ജോ​സ​ഫ്, സി​സ്റ്റ​ർ സോ​ണി​യ തേ​ക്കും​കാ​ട്ടി​ൽ, ഡോ. ​മാ​ത്യു പു​ള്ളോ​ലി​ൽ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

Tags : Nattuvishesham Local News Green Valley Development Society

Recent News

Corehub Up