x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തെ പീ​ത​വ​ര്‍​ണ​മാ​ക്കി ഗു​രു​ദേ​വ ജ​യ​ന്തി ഘോ​ഷ​യാ​ത്ര

വെബ് ഡെസ്ക്
Published: August 29, 2026 02:32 AM IST | Updated: August 29, 2026 02:32 AM IST

എ​സ്എ​ന്‍​ഡി​പി കോ​ത​മം​ഗ​ലം ടൗ​ണ്‍ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ഘോ​ഷ​യാ​ത്ര.

മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തെ പീ​ത​വ​ര്‍​ണ​മാ​ക്കി ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി മ​ഹാ​ഘോ​ഷ​യാ​ത്ര.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ 33 ശാ​ഖ​ക​ളി​ല്‍ നി​ന്നു​ള്ള ശ്രീ​നാ​രാ​യ​ണീ​യ​ര്‍ മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ല്‍ നി​ന്ന് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​രാ​യ​ണ​ന്‍, സെ​ക്ര​ട്ട​റി എ.​കെ. അ​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. പ്ര​ഭ, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം എ​ന്‍. ര​മേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി.

പൂ​ക്കാ​വ​ടി, ആ​ട്ട​ക്കാ​വ​ടി, തെ​യ്യം, അ​ര്‍​ധ​നാ​രീ​ശ്വ​രൂ​പം, ഗു​രു​ദേ​വ വി​ഗ്ര​ഹം വ​ഹി​ക്കു​ന്ന ര​ഥ​ങ്ങ​ള്‍, മ​ഞ്ഞ​ക്കൊ​ടി​ക​ള്‍, മ​ഞ്ഞ​ക്കു​ട​ക​ള്‍, ഗു​രു​ദേ​വ ചി​ത്ര​ങ്ങ​ള്‍, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍, വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി. പി.​ഒ ജം​ഗ്ഷ​ന്‍, ക​ച്ചേ​രി​ത്താ​ഴം, ബി​ഒ​സി, വെ​ള്ളൂ​ര്‍​ക്കു​ന്നം ചു​റ്റി​യെ​ത്തി​യ ഘോ​ഷ​യാ​ത്ര മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍​ഹാ​ളി​ലെ ഗു​രു​ദേ​വ ന​ഗ​റി​ല്‍ സ​മാ​പി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന മ​ഹാ​ജ​യ​ന്തി മ​ഹാ​സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​ന്‍ എം​എ​ല്‍​എ ഗോ​പി കോ​ട്ട​മു​റി​ക്ക​ല്‍ ച​ത​യ ദി​ന​സ​ന്ദേ​ശം ന​ല്‍​കി.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി സ​മ്മാ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡും വി​ത​ര​ണം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up