തൊടുപുഴ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും. തൊടുപുഴ മുതലക്കോടം മേച്ചേരിയില്‍ റഷീദ് ഹുസൈന് (37), പെരുമ്പള്ളിച്ചിറ മുണ്ടയ്ക്കല്‍ നെസല്‍ സിദ്ദിഖ് (30), പെരുമ്പള്ളിച്ചിറ കൊച്ചുപറമ്പില്‍ നൗഫല്‍ അലിയാര് (26) എന്നിവരെയാണ് മൂന്നു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ആറു മാസംകൂടി കഠിന തടവിനും തൊടുപുഴ എന്‍ഡിപിഎസ് കോടതി സ്പെഷല്‍ ജഡ്ജി ഡോ.പി.കെ. ജയകൃഷ്ണന് ശിക്ഷിച്ചത്.
2017 ഏപ്രില്‍ 28ന് തിയതിബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റില്‍നിന്നാണ് 3.100 കിലോ കഞ്ചാവുമായി ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.എന്‍. രഘുനാഥന് നായരും സംഘവും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. രാജേഷ് ഹാജരായി.
Tags : Nattuvishesham Local News Heavy fines smuggling cannabis