x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുരിത മ​ഴ​


Published: June 10, 2026 01:02 AM IST | Updated: June 10, 2026 01:02 AM IST

കയ്പ​മം​ഗ​ല​ത്ത് വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ

കയ്പ​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ കു​റ്റി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ വീ​ടു​ക​ളു​ടെ പ​രി​സ​ര​വും മു​റ്റ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് സ​ഞ്ചാ​ര​ത്തി​നും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി​ശ്രീ അം​ഗ​ൻ​വാ​ടി​ക്ക്ചു​റ്റും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും വെ​ള്ളം താ​ണ്ടി​യാ​ണ് എ​ത്തു​ന്ന​ത്. മ​ഴവെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യി മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന കാ​ന​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും മൂ​ട​പ്പെ​ട്ട​തും ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ന​ക​ളു​ടെ വീ​തി കു​റ​ഞ്ഞ​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തു​മൂ​ലം മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ വീ​ടു​ക​ൾ​ക്കും, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചു​റ്റും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ ന​ഹി​ദ സ​ലിം പ​റ​ഞ്ഞു. മ​ഴ ശ​ക്ത​മാ​യാ​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കൊ​ടു​ങ്ങ​ല്ലൂ​രിൽ വീ​ട് ത​ക​ർ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. വീ​ടി​ന​ക​ത്തുണ്ടാ​യി​രു​ന്ന വൃ​ദ്ധ​യാ​യ അ​മ്മ​യും മ​ക​നും ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​റ്റ് മ​ണ്ണാ​റ താ​ഴ​ത്ത് ചൂ​ള​ക​ട​വി​ൽ നൗ​ഷാ​ദി​ന്‍റെ വാ​ട​ക​വീ​ടാ​ണ് ഇ​ന്ന​ലെരാ​വി​ലെ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽക്കൂ​ര പൂ​ർ​ണ​മാ​യും നി​ലംപൊ​ത്തി. ഈ സ​മ​യം നൗ​ഷാ​ദി​ന്‍റെ വൃ​ദ്ധമാ​താ​വും സ​ഹോ ദ​ര​നു​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ല്ലാ​ത്ത ഇ​വ​ർ ഈ​യി​ടെ​ ഏ​റെ ബു​ദ്ധി​മു​ട്ടിയാ​ണ് വാ​ട​ക വീ​ട് ക​ണ്ടെ​ത്തി താ​മ​സ​മാ​ക്കി​യ​ത്. ഓ​ടുമേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.

കാ​ടു​കു​റ്റി​യി​ലും കാ​തി​ക്കു​ട​ത്തും മി​ന്ന​ൽ​ച്ചു​ഴ​ലി

കാ​ടു​കു​റ്റി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​വ​ക്ക​ട​വി​ലും കാ​തി​ക്കു​ട​ത്തും ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക പ​ട​ർ​ന്നു. ആ​ള​പാ​യ​മോ മ​റ്റ് ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ 8.45 ന് ​ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ​യാ​ണ് കു​റു​വ​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് നി​ർ​ദി​ഷ്ടഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് മി​ന്ന​ൽ​ച്ചു​ഴ​ലി രൂ​പ​പ്പെ​ട്ട​ത്. ചെ​ർ​പ്പ​ണ​ത്ത് ജോ​ണി​ന്‍റെ പ​റ​മ്പി​ലെ എ​ട്ട് ജാ​തി​മ​ര​ങ്ങ​ളും, തേ​ക്ക്, ക​വു​ങ്ങ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളു​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് പ​തി​ച്ച​തി​നെതു​ട​ർ​ന്ന് ക​മ്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ കാ​തി​ക്കു​ട​ത്തും സ​മാ​ന​മാ​യ സം​ഭ​വം ഉ​ണ്ടാ​യി. പൈ​നാ​ട​ത്ത് ജോ​യി​യു​ടെ​യും റോ​യി​യു​ടെ​യും പ​റ​മ്പു​ക​ളി​ലെ തേ​ക്ക്, ക​വു​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ​വ​യാ​ണ് കാ​റ്റി​ൽ നി​ലം​പ​തി​ച്ചു. ഒ​രു ദി​ശ​യി​ലേ​ക്ക് മാ​ത്ര​മാ​യി വീ​ശി​യ ശ​ക്ത​മാ​യ കാ​റ്റാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​സി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ശ്രീ​നാ​രാ​യ​ണ​പു​രത്ത് ഇ​ടി​മി​ന്ന​ലി​ൽ നാശം

ശ്രീ​നാ​രാ​യ​ണ​പു​രം: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ എ​സ്എ​ൻ പു​രം താ​ണി​യ​ൻ ബ​സാ​റി​ൽ വീ​ട്ടി​ലെ ടൈ​ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം.

ഇ​രു​പ​ത്തിഒ​ന്നാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ഞ്ചേ​രി വി​ജ​യ​ല​ക്ഷ്മി വേ​ണു​ഗോ​പാ​ലന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ ഒമ്പതിന് ഉ​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടിമി​ന്ന​ലി​ലാ​ണ് ഹാ​ളി​ൽ നി​ന്നും മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ ടൈ​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വസ​മ​യം വീ​ട്ടു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. വീ​ടി​നു മു​ൻ​ഭാ​ഗ​ത്തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രു​ന്ന ഏ​ഴ് ലൈ​റ്റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ര​ണ്ട് ഫാ​നു​ക​ൾ, പ്ല​ഗ് പോ​യി​ന്‍റുക​ൾ, ഡി​ബി ബോ​ക്സ് തു​ട​ങ്ങി​യ​വ​യും ക​ത്തി​പ്പോ​യ നി​ല​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ൽ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും ഇ​ടി​വെ​ട്ടി​ലും നി​ര​വ​ധി വീ​ടു​ക​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തേ സ​മ​യം കെ​എ​സ്ഇ​ബി​യി​ൽ ചെ​ന്ന് വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ ആ​ളി​ല്ലെ​ന്നും വ​രാ​ൻ സാ​ധി​ക്കി​ല്ലാ​യെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ടി​മി​ന്ന​ലി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തെ സം​ബ​ന്ധി​ച്ച് പി.​വെ​മ്പ​ല്ലൂ​ർ ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ വ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham Local news Heavy rain

Recent News

Corehub Up