x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടാ​നക്കൂ​ട്ടം

വെബ് ഡെസ്ക്
Published: August 6, 2026 10:33 PM IST | Updated: August 6, 2026 10:33 PM IST

പീ​രു​മേ​ട്ടി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ.

പീ​രു​മേ​ട്: ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടാ​നക്കൂ​ട്ടം. മൂ​ന്ന് കൊ​മ്പ​ന്മാരാണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടു​മു​ടി എ​സ്റ്റേ​റ്റ്, പ​ട്ടു​മ​ല എ​സ്റ്റേ​റ്റ് എ​ന്നി​വ​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ തേ​യി​ലത്തോട്ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക​ൾ നിലയുറപ്പിച്ചിരിക്കു​ന്ന​ത്.
ബു​ധ​നാ​ഴ്ച്ച രാ​ത്രി എ​ത്തി​യ കാ​ട്ടാ​ന​ക​ൾ ഇ​തു​വ​രെ​യും വ​ന​ത്തി​ലേ​ക്ക് പോ​കാ​തെ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി ഭീ​തി പ​ട​ർ​ത്തിയിരിക്കുകയാണ്.

വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ർ ആ​ർടി ​ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. തേ​യി​ല ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടാ​ന​ക​ളെ ആ​ദ്യം ക​ണ്ട​ത്. തൊ​ഴി​ലാ​ളി​ക​ൾ വാ​ർ​ഡ് മെ​മ്പ​റെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​രം അ​റി​യി​ച്ചു.

കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യു​ടെ ശ​ല്യം നി​ല​നി​ൽ​ക്കു​ക​യാ​ണ്. എ​രു​മേ​ലി ഫോ​റ​സ്റ്റ് റേഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു. കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യിച്ചു.

Tags : Nattuvishesham DistrictNews DeepikaNews elephants

Recent News

Corehub Up