ആലപ്പുഴ: ഈ വർഷത്തെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ ജൂലൈ രണ്ടാം വാരം ആരംഭിക്കും. 10 മുതൽ ഓഗസ്റ്റ് രണ്ടു വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ ആകെ എട്ടു പരീക്ഷാകേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് പഠിതാക്കളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.
ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 455 പേരും കൊമേഴ്സ് വിഭാഗത്തിൽ 17 പേരും പരീക്ഷ എഴുതുന്നുണ്ട്. രണ്ടാം വർഷത്തിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 393 പേരും കൊമേഴ്സ് വിഭാഗത്തിൽ 11 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ എസ്.സി വിഭാഗത്തിലെ 117 പേരും എസ്ടി വിഭാഗത്തിലെ ആറു പേരും ഉൾപ്പെടുന്നു. കൂടാതെ അഞ്ചു ഭിന്നശേഷി വിഭാഗക്കാരായ വിദ്യാർഥികളും ഇത്തവണ തുല്യത പരീക്ഷയുടെ ഭാഗമാകുന്നുണ്ട്.
Tags : Higher Secondary Nattuvishesham District News