x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ഭ​യ​മി​ല്ലാ​തെ ജോ​ലി​ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം: കെ​ജി​എം​ഒ​എ


Published: February 3, 2026 02:26 AM IST | Updated: February 3, 2026 02:26 AM IST

കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​ഒ​എ) ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

കാ​സ​ർ​ഗോ​ഡ്: ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ഭ​യ​മി​ല്ലാ​തെ ജോ​ലി​ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​ഒ​എ) ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ൾ അ​ടി​യ​ന്തി​ര​മാ​യി നി​ക​ത്ത​ണ​മെ​ന്നും ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​കു​ന്ന അ​വ​സ്ഥ മാ​റ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഷ​മീ​മ ത​ൻ​വീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​വി.​എ​സ്. അ​നൂ​പ്, ഡോ. ​എം. മു​ര​ളീ​ധ​ര​ൻ, ഡോ. ​സി. അ​ജി​ത് കു​മാ​ർ, ഡോ. ​വി​പി​ൻ വ​ർ​ക്കി, ഡോ. ​അ​ഫ്സ​ൽ, ഡോ. ​കെ.​സി. സ​ച്ചി​ൻ, ഡോ. ​ജ​മാ​ൽ അ​ഹ​മ്മ​ദ്, ഡോ. ​സി. സു​കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​വി. ഷി​ൻ​സി- പ്ര​സി​ഡ​ന്‍റ്, ഡോ. ​വി. ശ്രു​തി- സെ​ക്ര​ട്ട​റി, ഡോ. ​വി. ഗോ​പി - ട്ര​ഷ​റ​ർ. 

 

 

Tags : Hospitals nattuvishesham local news

Recent News

Corehub Up