x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞു; വ​ല​ഞ്ഞ് ജ​നം


Published: May 7, 2026 01:16 AM IST | Updated: May 7, 2026 01:16 AM IST

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ടു തൃ​ശൂ​ർ ഏ​ജീ​സ് ഓ​ഫീ​സി​നു​മു​മ്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ധ​ർ​ണ നി

തൃ​ശൂ​ർ: വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ കു​ത്ത​നേ ഉ​യ​ർ​ത്തി​യ വി​ല പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ടു​ന​ട​ത്തി​യ സ​മ​ര​ത്തി​ൽ വി​ശ​ന്നു​വ​ല​ഞ്ഞ് ജ​നം. കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ സ​മ​രം ജി​ല്ല​യി​ലെ​ങ്ങും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

24 മ​ണി​ക്കൂ​ർ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി​ക​ൾ, കാ​ന്‍റീ​നു​ക​ൾ എ​ന്നി​വ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞ​തോ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജി​ല്ല​യി​ലെ​ത്തി​യ​വ​രും ഭ​ക്ഷ​ണ​ത്തി​നു ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രും ബു​ദ്ധി​മു​ട്ടി​ലാ​യി. ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ളും ഏ​റെ​ക്കു​റെ നി​ല​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ദൈ​നം​ദി​ന​യാ​ത്ര​ക്കാ​ർ, ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​മാ​യും വി​ശ​ന്നു​വ​ല​ഞ്ഞ​ത്. ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞ​തോ​ടെ ചെ​റി​യ ക​ട​ക​ളും ചി​ല കാ​ന്‍റീ​നു​ക​ളും ന​ഗ​ര​ത്തി​ൽ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സു​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

ചാ​യ​യും ബി​സ്ക​റ്റും ചെ​റു​ക​ടി​ക​ളും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും​കൊ​ണ്ട് ആ​ളു​ക​ൾ​ക്കു വി​ശ​പ്പും ദാ​ഹ​വു​മ​ട​ക്കേ​ണ്ടി വ​ന്നു. കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ്, വ​ട​ക്കേ സ്റ്റാ​ൻ​ഡ്, സ്വ​രാ​ജ് റൗ​ണ്ട് തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ത്തും യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ന​ഗ​ര​ത്തി​ലെ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ൾ ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ആ​ശു​പ​ത്രി​ക​ളു​ടെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കാ​ന്‍റീ​നു​ക​ളെ​യാ​ണ് ജ​നം കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ച​ത്.

വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് ഒ​റ്റ​യ​ടി​ക്കു 993 രൂ​പ വ​ർ​ധി​പ്പി​ച്ച​താ​ണ് സ​മ​ര​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 3000 രൂ​പ​യ്ക്കും മു​ക​ളി​ലെ​ത്തി. ഹോ​ട്ട​ലു​ക​ൾ സ്ഥി​ര​മാ​യി അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യാ​ണെ​ന്നു ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു.

Tags : Hotels closed nattuvishesham local news

Recent News

Corehub Up