വി. ജനാർദ്ദനൻ സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നു.
ചോയ്യംകോട്: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ചോയ്യംകോട് സെക്ഷന്റെ നേതൃത്വത്തിൽ തായന്നൂർ മൊയാളത്തെ ദിവ്യ രതീഷിന്റെ വീടിന്റെ മേൽക്കൂര നിർമാണവും സൗജന്യ വൈദ്യുതീകരണവും നടത്തി.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദ്ദനൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. അസി. എൻജിനിയർ യു. സന്ധ്യ, എ. ഗിരീഷ്, പി.വി. ജയരാജൻ, ലിജി ജോർജ്, ഇ. ബാലകൃഷ്ണൻ, സുകുമാരൻ, മുഹമ്മദ് കുഞ്ഞി, രത്നേശൻ, ജയൻ എന്നിവർ സംബന്ധിച്ചു.