x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സ് വ​ഞ്ചി​ക്ക​വ​ല​യി​ലേ​ക്ക് മാ​റ്റും

വെബ്ഡെസ്ക്
Published: August 10, 2026 10:45 PM IST | Updated: August 10, 2026 10:45 PM IST

ഇ​ടു​ക്കി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സാ​യി മാ​റു​ന്ന വ​ഞ്ചി​ക്ക​വ​ല​യി​ലെ കെ​എ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സ്

ചെ​റു​തോ​ണി: ഇ​ടു​ക്കി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സ് 15ന് ​വ​ഞ്ചി​ക്ക​വ​ല​യി​ലു​ള്ള കെ​എ​സ്ഇ​ബി​യു​ടെ സി-6 ​ന​മ്പ​ർ ക്വാ​ർ​ട്ടേ​ഴ്സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സ്റ്റേ​ഷ​ൽ പ​രി​ധി​ക​ളി​ലു​മാ​ണ് സ​ർ​ക്കി​ൾ ഓ​ഫീ​സ് സം​വി​ധാ​നം വ​രു​ന്ന​ത്.

2018 വ​രെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കാ​യി​രു​ന്നു. പി​ന്നീ​ട് എ​സ്എ​ച്ച്ഒ പ​ദ​വി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു. വീ​ണ്ടും ഈ ​പ​ദ​വി എ​സ്ഐ​മാ​ർ​ക്കു​ത​ന്നെ തി​രി​കെ ന​ൽ​കു​ക​യാ​ണ്. പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫീ​സ് വ​ഞ്ചി​ക്ക​വ​ല കെ​എ​സ്ഇ​ബി കോ​ള​നി​യി​ലേ​ക്കു മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Inspector Office

Recent News

Corehub Up