x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാത്രയ്ക്കിടെ റോ​ഡി​ലേ​ക്ക് മ​ലി​നജ​ലം ഒ​ഴു​ക്കി​യാ​ല്‍ ലൈ​സ​ന്‍​സ് പോ​കും

വെബ് ഡെസ്ക്
Published: July 27, 2026 01:17 AM IST | Updated: July 27, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

ചാ​ത്ത​ന്നൂ​ര്‍: റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ വ​ണ്ടി​ക​ളി​ല്‍ നി​ന്ന് മ​ലി​നജ​ലം റോ​ഡി​ല്‍ ഒഴിച്ചാൽ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പിന്‍റെ പിടിവീഴും. മീ​ന്‍ വ​ണ്ടി​ക​ള്‍, മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന മ​റ്റ് വ​ണ്ടി​ക​ള്‍ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യും. കൂ​ടാ​തെ പി​ഴ​യും ചു​മ​ത്തും. വ​ണ്ടി​ക​ളി​ല്‍ നി​ന്ന് മ​ലി​ന​ജ​ലം ശ​രീ​ര​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ന്ന ദു​രി​ത​ത്തി​ന് ഇ​തോ​ടെ വി​രാ​മ​മി​ടാ​ന്‍ ക​ഴി​യും.


മ​ത്സ്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് പൈ​പ്പു​ക​ള്‍ വ​ഴി പൊ​തു​നി​ര​ത്തി​ലേ​ക്ക് ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന മീ​ന്‍​വെ​ള്ളം ഒ​ഴു​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടു കൂ​ടി​യാ​ണ് ഈ ​ന​ട​പ​ടി. മ​ലി​ന ജ​ലം റോ​ഡി​ല്‍ വീ​ണ് ദീ​ര്‍​ഘ​നേ​രം അ​സ​ഹ്യ​മാ​യ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​ത് പ​തി​വാ​ണ്.

കൂ​ടാ​തെ ഇ​ത് റോ​ഡി​ലൂ​ടെ പോ​കു​ന്ന ഇ​രു ച​ക്ര​വാ​ഹ​ന​ക്കാ​രു​ടെ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും ദേ​ഹ​ത്ത് വീ​ഴാ​റു​മു​ണ്ട്.മ​ലി​നജ​ല​ത്തി​ല്‍ ക​യ​റി ഇ​രുച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ സ്‌​കി​ഡ് ചെ​യ്ത് അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​കാ​റു​ണ്ട്.

മീ​ന്‍ വ​ണ്ടി​ക​ള്‍ റോ​ഡി​ലേ​ക്ക് മ​ലി​നജ​ലം ഒ​ഴു​ക്കു​ന്ന​ത് പോ​ലെ​യാ​ണ് വി​വി​ധ മാ​ലി​ന്യ​ങ്ങ​ള്‍ ക​യ​റ്റി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും.ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ലി​ന ജ​ലം റോ​ഡി​ലേ​ക്ക് വീ​ഴാ​റു​ണ്ട്.

മ​ലി​ന ജ​ലം ഒ​ഴു​ക്കി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന ആ​ള്‍​ക്ക് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നെ അ​റി​യി​ക്കാം. ഇ​തി​നാ​യി ഓ​രോ ജി​ല്ല​യി​ലേ​യ്ക്കും ഓ​രോ ന​മ്പ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

 

Tags : NattuVishasham DistrictNews

Recent News

Corehub Up