അഴിക്കോട്: തീരത്തോടുചേർന്ന് കണ്ണിവലിപ്പംകുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി.
തീരക്കടലിൽ പോക്ലയി പടിഞ്ഞാറ് ഭാഗത്തുനിന്നാണ് ബോട്ട് പിടിച്ചെടുത്തത്. മലപ്പുറം പൊന്നാനി അഴീക്കൽ സ്വദേശി കോയാലിക്കാനകത്ത് വീട്ടിൽ നൈനാർ എന്നയാളുടെ ഇസാത്ത് എന്ന ബോട്ടാണ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴിക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ പരസ്യ ലേലംചെയ്ത് 8,500 രൂപ സർക്കാരിലേയ്ക്കടച്ചു.
ബോട്ടിനു 90,000 രൂപ പിഴയീടാക്കി.മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് സിജീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് ബോട്ടുകൾ പിടികൂടിയത്.
Tags : nattu vishesham Illegal fishing