x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനധികൃത മത്സ്യബന്ധനം: ത​മി​ഴ്നാ​ട്‌ ട്രോ​ള​റു​ക​ൾ പി​ടി​യി​ൽ


Published: January 7, 2026 07:36 AM IST | Updated: January 7, 2026 07:36 AM IST

വി​ഴി​ഞ്ഞം: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്തു​നി​ന്നു മീ​ൻ പി​ടി​ത്തം ന​ട​ത്തി​യ ര​ണ്ട് ത​മി​ഴ്നാ​ട് ട്രോ​ള​ർ ബോ​ട്ടു​ക​ളെ വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി ആ​ന്‍റ​ണി, രാ​മേ​ശ്വ​രം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടു​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്. രാ​ജേ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ പ​ട്രോ​ളിം​ഗ് ബോ​ട്ടി​ലും ധീ​ര എ​ന്ന വ​ള്ള​ങ്ങ​ളി​ലു​മാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​അ​നി​ൽ കു​മാ​ർ, ലൈ​ഫ് ഗാ​ര്ഡു​മാ​രാ​യ റോ​ബ​ർ​ട്ട്, ജോ​ണി, ജി​നു, ബ​നാ​ൻ​ഷ്യ​സ്, ഡേ​വി​ഡ്‌​സ​ൺ ആ​ന്‍റ​ണി, അ​ലി​ക്ക​ണ്ണ്, ഹ​സ്സ​ൻ ക​ണ്ണ്, ഇ​മാ​മു​ദ്ധീ​ൻ എ​ന്നി​വ​ർ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ഴി​ഞ്ഞ​ത്തു​നി​ന്നും ഏ​ഴു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ൽ നി​ന്നാ​ണ് ബോ​ട്ടു​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

Tags : nattu vishesham Illegal fishing Tamil Nadu

Recent News

Corehub Up