ഒറിജിനലും വ്യാജനും... ക്യൂആർ കോഡ് പതിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന കാരി ബാഗ് (മുകളിൽ), ഇതിനോട് സാമ്യമുള്ള ക്യൂആർ കോഡ് പതിച്ച പ്ലാസ്റ്റിക് അടങ്ങിയ കാരിബാഗ് (താ
ഇരിട്ടി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം വന്നതോടെ വിപണി യിലെത്തിയ പ്ലാസ്റ്റിക് മുക്ത (കമ്പോസ്റ്റബിൾ) കാരിബാഗുകളിലും ഒറിജിനലിനെ വെല്ലുന്ന വ്യാജ ന്മാർ സജീവം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) അംഗീകാരത്തോടെ പുറത്തിറക്കുന്ന ക്യുആർ കോഡ് പതിച്ച കമ്പോസ്റ്റബിൾ കാരിബാഗുകൾക്ക് സമാനമായ വ്യാജ ബാഗുകളാണ് വിപണിയിൽ വ്യാപകമായി വില്ക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
യഥാർഥ കമ്പോസ്റ്റബിൾ കാരിബാഗുകളിൽ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ വിവര ങ്ങൾ ഉൾക്കൊള്ളുന്ന ക്യുആർ കോഡ് പതിപ്പിച്ചിരിക്കും. പരിശോധനയ്ക്കിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താണ് ബാഗിന്റെ ആധികാരികത ഉറപ്പുവരുത്തു ന്നത്. ഇതേ മാതൃകയിൽ നിരവധി കമ്പനികളുടെ വ്യാജ ക്യുആർ കോഡുകൾ പതിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും വിപണിയിലുണ്ടെന്നാണ് കണ്ടെത്തൽ.
ക്യുആർ കോഡ് പരിശോധിക്കുന്നതിനൊപ്പം ഡൈക്ലോറോ മീഥൈൻ രാസലായനിയിൽ മുക്കിയും ബാഗുകളുടെ ഗുണനിലവാരം പരിശോധിക്കും. യഥാർഥ പ്ലാസ്റ്റിക് മുക്ത കാരിബാഗുകൾ ലായനിയിൽ ലയിക്കുമ്പോൾ പ്ലാസ്റ്റിക് അടങ്ങിയ വ്യാജ ബാഗുകൾ ലയിക്കാതെ അതേപടി നിലനില്ക്കും.
ഇരിട്ടി നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ ക്യുആർ കോഡ് പതിച്ച പ്ലാസ്റ്റിക് അടങ്ങിയ കാരിബാഗുകളാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി. ഇത്തരം ബാഗുകൾ പിടിച്ചെടുക്കുകയും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇത്തരം വ്യാപാരികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇരിട്ടി നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ അറിയിച്ചു.
Tags : Nattuvishesham District news