കോട്ടപ്പടി മുട്ടത്തുപാറ പവ്വത്തിൽ പ്രിന്‍സിന്റെ വീടിനോട് ചേർന്ന് നിന്ന വാഴ കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ.
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ കാട്ടാനക്കൂട്ടം വീട്ടുമറ്റത്തെത്തി. വാഴകളും മറ്റു കൃഷികളും നശിപ്പിച്ച ശേഷമാണ് ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് പോത്തുപാറ പവ്വത്തിൽ പ്രിന്‍സിന്റെ വീടിനോടു ചേർന്ന് നിന്ന വാഴ കാട്ടാനക്കൂട്ടം പോര്‍ച്ചിലേക്ക് മറിച്ചിട്ടത്. ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
ശബ്ദമുണ്ടാക്കി തുരത്താൻ ശ്രമിക്കുന്നതിനിടെ പുരയിടത്തിലേക്ക് നീങ്ങിയ ആനകള്‍ വാഴ, കമുക്, വിവിധയിനം പച്ചക്കറികള്‍, അതിര്‍ത്തി കയ്യാലകള്‍ എന്നിവ നശിപ്പിച്ചാണ് തിരികെ പോയത്.
മുട്ടത്തുപാറ, വടക്കുംഭാഗം പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ രോഷാകുലരാണ്. പകൽ സമയവും ഒരു പിടിയാനയെ പ്രദേശത്തെ കൃഷിയിടങ്ങളിൽ സ്ഥിരം കാണാറുണ്ട്.
Tags : Local News Nattuvishesham Ernakulam