x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ന്പ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ വി​ജ​യോ​ത്സ​വം- 2026


Published: June 8, 2026 06:31 AM IST | Updated: June 8, 2026 06:31 AM IST

ക​ല്ല​ടി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ​രം​ഗം ആ​കെ മാ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി കെ.​എ. തു​ള​സി. എ​ത്ര ഉ​യ​ര​ത്തി​ലെ​ത്തി​യാ​ലും സ​മൂ​ഹ​ത്തി​നും നാ​ടി​നും ഒ​പ്പം ന​ൽ​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ജ​യോ​ത്സ​വം- 2026 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ൽ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​ബാ​ച്ചു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മ​ന്ത്രി അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ബീ​ന ജോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സു​ഫ് പാ​ല​ക്ക​ൽ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ബി​പി​സി മ​ണി​ക​ണ്ഠ​ൻ, സൗ​ദാ​ബി, പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ്‌, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പി. ​ജ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up