x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ​യു​ടെ സ​വി​ധ​ത്തി​ല്‍ ദുഃ​ഖം അ​നു​ഗ്ര​ഹ​മാ​യി മാ​റു​ന്നു: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

വെബ് ഡെസ്ക്
Published: July 26, 2026 11:09 PM IST | Updated: July 26, 2026 11:10 PM IST

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ പ്രാ​ര്‍​ഥി​ക്കു​ന്നു.

ഭ​ര​ണ​ങ്ങാ​നം: ജീ​വി​ത​കാ​ല​ത്ത് ഈ​ശോ​യോ​ട് സം​ഭാ​ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്ന അ​ല്‍​ഫോ​ന്‍​സാ​മ്മ ഇ​ന്ന് എ​ല്ലാ​വ​രോ​ടും സം​സാ​രി​ക്കു​ന്ന​താ​യും ഈ ​പു​ണ്യ​കു​ടീ​രം ദുഃ​ഖം അ​നു​ഗ്ര​ഹ​മാ​യി മാ​റ്റു​ന്ന സ​വി​ധ​മാ​ണെ​ന്നും ഇ​വി​ടം സ​ന്ദ​ര്‍​ശി​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന എ​ല്ലാ​വ​രും ആ​ത്മീ​യ​മാ​യി ന​വീ​ക​രി​ക്ക​പ്പെ​ട്ടാ​ണ് സ്വ​ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന​തെ​ന്നും ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. ഭ​ര​ണ​ങ്ങാ​ന​ത്ത് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന്‍റെ എ​ട്ടാം ദി​ന​മാ​യ ഇ​ന്ന​ലെ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ.

സ​ഭ​യു​ടെ ആ​ധ്യാ​ത്മി​ക​പാ​ര​മ്പ​ര്യം വി​ശു​ദ്ധ​രി​ലൂ​ടെ സം​ജാ​ത​മാ​കു​ന്ന​തി​ന് തെ​ളി​വാ​ണ് ഈ ​പു​ണ്യ​കു​ടീ​രം. പ​ര​സ്പ​ര ധാ​ര​ണ​യും ചി​ന്ത​ക​ളും ഒ​രേ ല​ക്ഷ്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള സം​സാ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു പോ​കു​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​തി​സ​ന്ധി​യാ​ണ്. സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളി​ല്‍, കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ല്‍, സ​ഭ​യി​ല്‍, സ​മൂ​ഹ​ത്തി​ല്‍, ലോ​ക​ത്തി​ല്‍ സ്‌​നേ​ഹ​വും ഐ​ക്യ​വും വ​ള​ര്‍​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ​രി​ശ്ര​മി​ക്ക​ണം. സ​ഹ​ന​ങ്ങ​ള്‍ ദൈ​വ​ഹി​ത​മാ​യി സ്വീ​ക​രി​ച്ച വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ, ദുഃ​ഖം അ​നു​ഗ്ര​ഹ​മാ​യി മാ​റു​മെ​ന്ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു - മാ​ർ ആ​ല​ഞ്ചേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫാ. ​മാ​ത്യു കു​റ്റി​യാ​നി​ക്ക​ല്‍, ഫാ. ​ജോ​ര്‍​ജ് പൊ​ന്നും​വ​രി​ക്ക​യി​ല്‍, ഫാ. ​ജോ​ര്‍​ജ് ഉ​റു​മ്പി​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ഫാ. ​സി​റി​യ​ക് ത​ട​ത്തി​ല്‍, ഫാ. ​ഡോ. ജേ​ക്ക​ബ് പോ​ത്തു​ങ്ക​ല്‍, ഫാ. ​ഡോ. തോ​മ​സ് കാ​ലാ​ച്ചി​റ, ഫാ. ​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍, ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, ഫാ. ​ജോ​സ​ഫ് അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര, ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, ഫാ. ​ഡോ. കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. വൈ​കു​ന്നേ​രം 6.15ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല തി​രി​പ്ര​ദ​ക്ഷി​ണ​ത്തി​ന് പാ​ലാ രൂ​പ​ത എ​സ്എം​വൈ​എം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി നേ​തൃ​ത്വം ന​ല്‍​കി.

തി​രു​നാ​ളി​ന്‍റെ എ​ട്ടാം ദി​ന​മാ​യ ഇ​ന്ന​ലെ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ യു​വ​ജ​ന ദി​ന​മാ​യി ആ​ച​രി​ച്ചു. യു​വ​ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ആ​ശീ​ര്‍​വാ​ദ പ്രാ​ര്‍​ഥ​ന ന​ട​ത്തി. ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍​നി​ന്ന് തു​ട​ര്‍​ച്ച​യാ​യ 27-ാം വ​ര്‍​ഷ​വും അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്ക് തീ​ര്‍​ഥാ​ട​നം ന​ട​ത്തി. വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : NattuVishasham DistrictNews

Recent News

Corehub Up