റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ പാലിയേറ്റീവ് കെയർ എക്യുപ്മെന്റ് ലൈബ്രറി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു.
അണക്കര: റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ പാലിയേറ്റീവ് കെയർ എക്യുപ്മെന്റ് ലൈബ്രറി "ഒപ്പം' ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു കെ. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു.
ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോൾ ഷിബി, വണ്ടൻമേട് പഞ്ചയാത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്, റോട്ടറി ഡയറക്ടർ യൂനസ് സിദ്ദിഖ്, സജോ ജോസഫ്, സാബു വയലിൽ, ബാബു കോട്ടയ്ക്കൽ, ഷാൻ ജോസഫ്, ബിജോ ചാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News