ചെറുപുഴ ടൗണിലെ ഹോട്ടലുകളിൽ വർധിപ്പിച്ച വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെറുപുഴയിലെ വ്യാപാര സംഘടനാ നേതാക്കൾക്ക് കത്ത് നൽകുന
ചെറുപുഴ: ചെറുപുഴ ടൗണിലെ ഹോട്ടലുകളിൽ വർധിപ്പിച്ച വില കുറയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വ്യാപാര സംഘടനകൾക്ക് യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റി കത്ത് നൽകി. വില കുറച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡന്റ് പ്രണവ് കരാള, നേതാക്കളായ പി. മിഥുൻ, ടി.പി. ശ്രീനിഷ്, കെ.ഡി. പ്രവീൺ, എം. മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ ജോൺസൻ സി. പടിഞ്ഞാത്ത്, കേരള വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് സുലേഖ വിജയൻ എന്നിവർക്കാണ് കത്ത് നൽകിയത്.