x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ണ്ട്സ് അ​റ്റ് ഹോം ​പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ന്നു

വെബ് ഡെസ്ക്
Published: September 6, 2026 01:07 AM IST | Updated: September 6, 2026 01:07 AM IST

നി​ല​ന്പൂ​ർ: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നാ​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത സ​ഹ​പാ​ഠി​ക​ൾ​ക്ക് പി​ന്തു​ണ​യും ക​രു​ത​ലു​മേ​കി നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റു​ക​ൾ (എ​സ്പി​സി). "ഫ്ര​ണ്ട്സ് അ​റ്റ് ഹോം’ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ഡ​റ്റു​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ്കൂ​ളി​ൽ വ​രാ​ൻ ക​ഴി​യാ​ത്ത ര​ണ്ട് സ​ഹ​പാ​ഠി​ക​ളു​ടെ വീ​ടു​ക​ളി​ലാ​ണ് സം​ഘം എ​ത്തി​യ​ത്.

കേ​ഡ​റ്റു​ക​ൾ ത​ങ്ങ​ളു​ടെ സ​ന്പാ​ദ്യ​ത്തി​ൽ നി​ന്നും മ​റ്റും സ​മാ​ഹ​രി​ച്ച അ​ഞ്ഞൂ​റോ​ളം ഡ​യ​പ്പ​റു​ക​ൾ ഈ ​കു​ട്ടി​ക​ൾ​ക്കാ​യി ച​ട​ങ്ങി​ൽ കൈ​മാ​റി. കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഊ​ഷ്മ​ള​മാ​യാ​ണ് ര​ക്ഷി​താ​ക്ക​ൾ വീ​ടു​ക​ളി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നും അ​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​ത്ത​രം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഫ്ര​ണ്ട്സ് അ​റ്റ് ഹോം ​പ​രി​പാ​ടി​ക്ക് എ​സ്പി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, കെ. ​അ​നു, പൊ​ലി​സ് ഡ്രി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ഷ​ബീ​ബ്, റി​സോ​ഴ്സ് അ​ധ്യാ​പി​ക റൂ​ബി, സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ സു​രേ​ഷ് ക​ണി​യാം​പ​റ​ന്പി​ൽ, പി. ​സു​ധീ​ഷ്, രാ​ജി​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up